
News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

രാമക്ഷേത്രത്തിലെ പ്രതിഷ്ഠാചടങ്ങില്‍ പങ്കെടുക്കാനായി അയോധ്യയിലെത്തി തെന്നിന്ത്യന്‍ സൂപ്പര്‍താരം ചിരഞ്ജീവി. മകനും നടനുമായ രാം ചരണിനും ഭാര്യയ്ക്കുമൊപ്പമാണ് ചിരഞ്ജീവി അയോധ്യയിൽ എത്തിയത്. രാമക്ഷേത്രം യാഥാര്‍ത്ഥ്യമാകുന്നതിന്റെ സന്തോഷം ചിരഞ്ജീവി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.
ഇന്ത്യക്കാരുടെ 500 വര്‍ഷം നീണ്ട വേദനാജനകമായ കാത്തിരിപ്പ് അവസാനിക്കുകയാണ് എന്നാണ് ചിരഞ്ജീവി കുറിച്ചത്. പുതിയ ചരിത്രം സൃഷ്ടിക്കപ്പെടുകയാണെന്നും താരം പറഞ്ഞു. തന്റെ ആരാധന പുരുഷനായ ഹനുമാന്‍ നേരിട്ടെത്തി ചടങ്ങിലേക്ക് ക്ഷണിച്ചതുപോലെയാണ് തോന്നുന്നതെന്നും താരം പറഞ്ഞു.
#WATCH | Actor Chiranjeevi arrives at Shri Ram Janmabhoomi Temple in Ayodhya to attend the Pran Pratishtha ceremony
â ANI (@ANI) January 22, 2024
âThis is a God-given opportunity, we are really happy to be hereâ¦â he says pic.twitter.com/HFtKP00zVJ
ചിരഞ്ജീവിയുടെ കുറിപ്പ് വായിക്കാം
ചരിത്രം സൃഷ്ടിക്കുന്നു, എക്കാലത്തേയും ചരിത്രം. ഇത് ശരിക്കും ഒരു വല്ലാത്ത വികാരമാണ്. അയോധ്യയിൽ രാംലല്ലയുടെ പ്രതിഷ്ഠയ്ക്ക് സാക്ഷ്യം വഹിക്കാനുള്ള ഈ ക്ഷണം ദൈവിക അവസരമായി ഞാൻ കരുതുന്നു. അഞ്ഞൂറ് വർഷത്തിലേറെയായി ഇന്ത്യക്കാരുടെ തലമുറകളുടെ വേദനാജനകമായ കാത്തിരിപ്പ് സഫലമാകുകയാണ്.
അഞ്ജനാദേവിയുടെ പുത്രനായ ആ ദിവ്യമായ 'ചിരഞ്ജീവി' ഭഗവാൻ ഹനുമാൻ തന്നെ ഈ ഭൂമിയിലെ അഞ്ജനാദേവിയുടെ പുത്രനായ ചിരഞ്ജീവിക്ക് ഈ അമൂല്യമായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാനുള്ള ഈ സമ്മാനം നൽകിയതായി എനിക്ക് തോന്നുന്നു. ശരിക്കും പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി. എനിക്കും എന്റെ കുടുംബാംഗങ്ങൾക്കും അനേകം ജന്മങ്ങളുടെ അനുഗ്രഹീത ഫലം.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
ഈ സുപ്രധാന അവസരത്തിൽ ഓരോ ഭാരതീയർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! ആ സുവർണ്ണ നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു..
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


