'കാമിയോ കൊള്ളാം, ലോകയുടെ അത്ര പോരാ!' ബോളിവുഡിലെ അടുത്ത 500 കോടി ആകുമോ 'ഥമ്മ'? എക്സിലെ ആ​ദ്യ പ്രതികരണങ്ങൾ

വരുൺ ധവാൻ ചിത്രം ഭേഡിയായ്ക്ക് ശേഷം വളരെ നിരാശ നൽകിയ സിനിമയെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ.

Thamma
Thammaഎക്സ്
Edited by :Hima Prakash
Last Updated :21 ഒക്ടോബർ 2025, 5:00 pm IST

മഡോക്ക് ഫിലിംസിന്റെ ഹൊറർ യൂണിവേഴ്സിലെ അ‍ഞ്ചാമത്തെ ചിത്രമാണ് ഥമ്മ. ആയുഷ്മാൻ ഖുറാന, രശ്മിക മന്ദാന, നവാസുദ്ദീൻ സിദ്ദിഖി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. ഇന്നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ പ്രതികരണം പുറത്തുവന്നിരിക്കുകയാണ്. ഇതുവരെ റിലീസ് ചെയ്തതിൽ‌ മഡോക്ക് യൂണിവേഴ്സിന്റെ വളരെ മോശം ചിത്രമെന്നാണ് ആദ്യ ദിന പ്രതികരണങ്ങൾ പറയുന്നത്.

വരുൺ ധവാൻ ചിത്രം ഭേഡിയായ്ക്ക് ശേഷം വളരെ നിരാശ നൽകിയ സിനിമയെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. ടെക്നിക്കലി സിനിമ വളരെയധികം മികച്ചത് ആണെങ്കിലും സ്ക്രിപ്റ്റിലേക്ക് എത്തുമ്പോൾ ഒട്ടും തൃപ്തിയില്ലെന്നാണ് അഭിപ്രായം. കൂടാതെ നവസുദീൻ സിദ്ദിഖീനെ കുറച്ചു കൂടി ഉപയോഗിക്കാമായിരുന്നുവെന്നും കമന്റുകൾ ഉണ്ട്.

ചിത്രത്തിൽ ആകെ ലഭിച്ച സന്തോഷം ഒരു കാമിയോ റോൾ ആണെന്നും അത് വളരെ മികച്ചത് ആക്കിയിട്ടുണ്ടെന്നും ചിലർ പറയുന്നു. അടുത്ത സിനിമയിലേക്ക് ഉള്ള ഒരു പോസ്റ്റ് ക്രെഡിറ്റ് സീനും ഥമ്മയിൽ ഉണ്ടെന്നും അതാരും വിട്ട് പോകരുതെന്നും കുറിപ്പുകൾ ഉണ്ട്. സ്ത്രീ പോലെ ഹൊററിന് ഒപ്പം കോമഡിയും കലർത്തിയാണ് ഈ സിനിമയും ഒരുക്കിയിരിക്കുന്നത്.

ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് രശ്മികയും ആയുഷ്മാനും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ലോകയ്ക്ക് ശേഷം കേരളത്തിൽ ഇറങ്ങുന്ന ഒരു സൂപ്പർ ഹീറോ വാംപയർ സിനിമയാണ് ഥമ്മ. സ്ത്രീ, ഭേഡിയ, മുഞ്ജ്യ, സ്ത്രീ 2 എന്നിവയാണ് മറ്റു സിനിമകൾ.

റിലീസ് ചെയ്ത് 10 ദിവസം കഴിഞ്ഞപ്പോൾ തന്നെ സ്ത്രീ 2 ആഗോളതലത്തിൽ 500 കോടി ക്ലബിൽ ഇടം നേടിയിരുന്നു. ഇത്തവണ അമർ കൗഷിക്കിന് പകരം മുഞ്ജ്യ സിനിമയുടെ സംവിധായകൻ ആദിത്യ സർപോദർ ആണ് ഥമ്മ ഒരുക്കിയിരിക്കുന്നത്.

News Now

Summary

Cinema News: Ayushmann Khurrana and Rashmika Mandanna starrer Thamma X Review.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates