'11 വയസു മുതലുള്ള ആഗ്രഹമാണ്, ഇപ്പോള്‍ 37 വയസായി'; ബാബു ആന്റണിയോട് ആരാധകന്‍, മറുപടിയുമായി താരം

'അതിരുകളില്ലാത്ത കാലത്തിന് അതീതമായ സ്‌നേഹം. വളരെ നന്ദി സുഹൃത്തെ. നിങ്ങളെ കാണാന്‍ ഞാന്‍ ഉറപ്പായും ശ്രമിക്കും'

ചിത്രം; ഫേയ്സ്ബുക്ക്
Last Updated :20 January 2024, 9:01 am IST

ഒരു കാലത്ത് മലയാള സിനിമയുടെ ആക്ഷന്‍ കിങ്ങായിരുന്നു ബാബു ആന്റണി. ഗംഭീര ആക്ഷന്‍ രംഗങ്ങള്‍കൊണ്ട് പ്രേക്ഷകരെ കോരിത്തരിപ്പിച്ചിരുന്ന ബാബു ആന്റണിക്ക് ആരാധകരും ഏറെയാണ്. ഇപ്പോള്‍ തന്റെ ഒരു കടുത്ത ആരാധകന്‍ അയച്ച മെസേജിന്റെ സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. 

11 വയസു മുതല്‍ ബാബു ആന്റണിയുടെ ആരാധകനാണെന്നും അന്നു നേരിട്ടു കണ്ട് ഓട്ടോഗ്രാഫ് വാങ്ങാനായി കാത്തിരിക്കുകയാണെന്നുമാണ് മെസേജിലൂടെ പറയുന്നത്. കണ്ണൂര്‍ പെരളശ്ശേരി സ്വദേശിയായ കെവി പ്രണിലാണ് താരത്തിന് മെസേജ് അയച്ചത്. 'സാര്‍, രാത്രിയില്‍ മെസേജ് അയച്ചതിന് ക്ഷമിക്കണം. ബാബു സാറിനെ വെറുതെ ഒന്ന് കാണാന്‍ പറ്റുമോ. ഒരു ഓട്ടോഗ്രാഫ് വാങ്ങണം. 11ാമത്തെ വയസു മുതലുള്ള ആഗ്രഹമാണ്. ഇപ്പോള്‍ പ്രായം 37. അങ്ങോട്ട് വന്നോട്ടെ'.- മെസേജില്‍ പറയുന്നു. 

മെസേജിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചുകൊണ്ടാണ് ബാബു ആന്റണി സന്തോഷം പങ്കുവച്ചത്. അതിരുകളില്ലാത്ത കാലത്തിന് അതീതമായ സ്‌നേഹമാണിത് എന്നായിരുന്നു ബാബു ആന്റണി പറഞ്ഞത്. 'എന്റെ ആരാധകരില്‍ നിന്ന് ഇങ്ങനെ സ്‌നേഹം ലഭിക്കുന്നതാണ് ഏറ്റവും വലിയ അനുഗ്രഹം. എന്നെക്കണ്ട് ഓട്ടോഗ്രാഫ് വാങ്ങിക്കാന്‍ 11 വയസു മുതല്‍ ആഗ്രഹിക്കുകയാണ് എന്നാണ് അതില്‍ പറയുന്നത്. ഇപ്പോള്‍ 37 വയസ് പ്രായമുണ്ട്. അതിരുകളില്ലാത്ത കാലത്തിന് അതീതമായ സ്‌നേഹം. വളരെ നന്ദി സുഹൃത്തെ. നിങ്ങളെ കാണാന്‍ ഞാന്‍ ഉറപ്പായും ശ്രമിക്കും.' - ബാബു ആന്റണി കുറിച്ചു. 

Story image

മെസെഞ്ചറിലൂടെ റിപ്ലേ കാത്തിരുന്ന പ്രണില്‍ ഫേയ്‌സ്ബുക്കില്‍ തന്റെ മെസേജിന്റെ സ്‌ക്രീന്‍ ഷോട്ട് കണ്ട് ഞെട്ടി. തന്റെ ഇഷ്ടതാരത്തിനു നന്ദി പറഞ്ഞുകൊണ്ട് പ്രണില്‍ കമന്റ് ചെയ്തിട്ടുണ്ട്. 'ഞാന്‍ അയച്ച വാട്‌സ്ആപ്പ് മെസേജ്, താങ്ങള്‍ വലിയ മനുഷ്യനാണ്... ശരീരംകൊണ്ടും മനസുകൊണ്ടും എന്നാലും എന്റെ മെസേജിന്റെ സ്‌ക്രീന്‍ ഷോട്ട് താങ്കള്‍ എഫ്ബിയില്‍ പോസ്റ്റ് ചെയ്യുമെന്ന് ഒരിക്കലും വിചാരിച്ചില്ല! വളരെ നന്ദി ബാബു സാര്‍. '- പ്രണില്‍ കുറിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now