ജിമ്മിൽ വർക്ഔട്ട് ചെയ്യുന്ന ചിത്രങ്ങൾ നടി തന്നെ പങ്കുവച്ചു

ചിത്രം: ഫേസ്ബുക്ക്
Last Updated :20 January 2024, 8:57 am IST

News Now

കോവിഡ് മുക്തയായി ഒരു മാസത്തെ വിശ്രമത്തിന് ശേഷം വീണ്ടും ഫിറ്റ്നസ്സിൽ ശ്രദ്ധ കേന്ദീകരിച്ച് നടി റിമ കല്ലിങ്കൽ. ജിമ്മിൽ വർക്ഔട്ട് ചെയ്യുന്ന ചിത്രങ്ങൾ നടി തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. 

"ഒരു മാസത്തെ കോവിഡ് വിശ്രമത്തിനു ശേഷം വീണ്ടും. വർക്കൗട്ട് തുടങ്ങനുള്ള തിടുക്കത്തിലായിരുന്നു ഞാൻ, പക്ഷെ ജീവിതത്തിന് നിങ്ങളെ കീഴ്പ്പെടുത്താനാകും. അതുകൊണ്ട് ശരീരം പറയുന്നത് ശ്രദ്ധിക്കൂ, ശരീരം പറയുന്നതിനെ ബഹുമാനിക്കുക", ചിത്രങ്ങൾക്കൊപ്പം റിമ കുറിച്ചു. 

Story image

‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ എന്ന ചിത്രമാണ് റിമയുടെ അവസാനമായി പുറത്തിറങ്ങിയ സിനിമ. സ്റ്റണ്ട് സിൽവയുടെ പേരിടാത്ത ചിത്രവും ആഷിഖ് അബുവിന്റെ നീലവെളിച്ചം എന്ന ചിത്രവുമാണ് ഇനി പുറത്തിറങ്ങാനിരിക്കുന്നവ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates