'ഞാൻ മരണത്തെ നേരിടുമ്പോഴാണ് കുറ്റപ്പെടുത്തിയത്; മോളി ചേച്ചിയോട് ക്ഷമിക്കും, പക്ഷേ മകന് മാപ്പില്ല': ബാല
'ഓപ്പറേഷന്‍ കഴിഞ്ഞ് ആശുപത്രിയില്‍ വച്ചാണ് ഞാൻ വിഡിയോ കാണുന്നത്. എന്റെ കണ്ണുനിറഞ്ഞു പോയി'

നടി മോളി കണ്ണമാലിക്കു മകനും എതിരെ നടൻ ബാല രംഗത്ത്. താന്‍ സഹായിച്ചില്ലെന്ന ആരോപണത്തിലാണ് താരം മറുപടി പറഞ്ഞത്. ആശുപത്രിയിൽ കിടക്കുമ്പോഴാണ് താൻ ആ വിഡിയോ കണ്ടതെന്നും കണ്ണുനിറഞ്ഞുപോയെന്നും ബാല പറഞ്ഞു. ആശുപത്രി ആവശ്യത്തിന് പലപ്പോഴും പണം ചോദിച്ച് തന്റെ അടുത്ത് മോളി ചേച്ചിയുടെ മകൻ വന്നെന്നും അപ്പോഴെല്ലാം പറഞ്ഞതിൽ കൂടുതൽ പണം നൽകിയിട്ടുണ്ട് എന്നുമാണ് താരം പറയുന്നത്. മോളി ചേച്ചിയോട് താന്‍ ക്ഷമിച്ചെന്നും പക്ഷേ മോളി ചേച്ചിയുടെ മകനോട് ക്ഷമിക്കാന്‍ സാധിക്കില്ലെന്നും താരം കൂട്ടിച്ചേർത്തു.
WHAT TO READ NEXT

ഇതിഹാസത്തിന് ഇന്ന് പിറന്നാള്‍: അടൂരിന്റെ മികച്ച 7 സിനിമകള്‍
ഓപ്പറേഷന്‍ കഴിഞ്ഞ് ആശുപത്രിയില്‍ വച്ചാണ് ഞാൻ വിഡിയോ കാണുന്നത്. എന്റെ കണ്ണുനിറഞ്ഞു പോയി. എന്നെപ്പറ്റി കുറ്റം പറയുകയാണ്. പിന്നീട് മോളി ചേച്ചിയെ ഞാന്‍ ഒരു പരിപാടിയില്‍ വച്ച് കണ്ടിരുന്നു. എന്റെ അടുത്ത് നില്‍ക്കുകയായിരുന്നു. ചേച്ചി സുഖമായിരിക്കുന്നോ എന്ന് ചോദിച്ചു. സുഖമായിരിക്കുന്നുവെന്ന് അവര്‍ പറഞ്ഞു. ‘‘ഞാന്‍ ചത്തു പോകുമെന്ന് കരുതിയോ? ചത്തിട്ടില്ല, ജീവിച്ചിരിപ്പുണ്ട്’’, എന്ന് ഞാന്‍ അവരോട് പറഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നും വന്ന ഞാന്‍ നിങ്ങള്‍ ചോദിച്ചതിലും കൂടുതല്‍ കാശ് തന്നിട്ടുണ്ട്. എന്തിനാണ് എന്നെ കുറ്റപ്പെടുത്തിയത്? ഞാന്‍ മരണത്തെ നേരിടുമ്പോഴാണ് എന്നെ കുറ്റപ്പെടുത്തുന്നത്. ഇതെന്ത് മനസാക്ഷിയാണ്? മോളി ചേച്ചി പിന്നീട് ബാല സഹായിച്ചുവെന്ന് പറഞ്ഞു. മോളി ചേച്ചി നന്നായിരിക്കണം. പക്ഷേ അവരുടെ മകന് എന്റെ ഭാഗത്തു നിന്നും മാപ്പില്ല. ബോധമുള്ള ആരും കൊടുക്കില്ല. പോയി പണിയെടുക്ക്.’-ബാല പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
മോളി ചേച്ചിയുടെ മകനാണെന്നും ആശുപത്രിയിൽ ബില്ലടക്കാൻ കാശില്ലെന്നും പറഞ്ഞാണ് തന്നെ ആദ്യം വിളിക്കുന്നത് എന്നാണ് ബാല പറയുന്നത്. വീട്ടിലേക്ക് വിളിച്ചുവരുത്തി പത്ത് മിനിറ്റിൽ പതിനായിരം രൂപ കൊടുത്തു. മരുന്നിനും സ്കാനിങ്ങിനും കാശ് ചോദിച്ച് വന്നപ്പോഴെല്ലാം പൈസ കൊടുത്തു. ആശുപത്രിയില്‍ കണ്‍സെഷന്‍ വേണമെന്ന് പറഞ്ഞുവന്നപ്പോൾ പേടിക്കേണ്ട ആശുപത്രിയില്‍ പറയാമെന്ന് പറഞ്ഞു. ഇതിനിടെ ആരോഗ്യം ക്ഷയിച്ച് തളര്‍ന്നു വീണ് ആശുപത്രിയിലായി. തിരിച്ചുവരുമ്പോള്‍ താന്‍ കാണുന്ന കാഴ്ച ഇതാണ് എന്നാണ് ബാല പറയുന്നത്.
രണ്ട് മക്കളാണുള്ളത് അവര്‍ക്ക്. ആറ് ആണുങ്ങളുണ്ട് മൊത്തം അവരുടെ വീട്ടില്‍. അത്രയും ആണുങ്ങള്‍ വിചാരിച്ചാല്‍ അഞ്ച് ലക്ഷം രൂപ അടച്ച് ജപ്തി ഒഴിവാക്കിക്കൂടേ? അവന് എന്തെങ്കിലും അസുഖമുണ്ടോ? കാലിനു കൈയ്ക്കും വയ്യേ? മോളി ചേച്ചി ഈ പ്രായത്തിലും കഷ്ടപ്പെടുന്നുണ്ട്. സ്വന്തം മകന്‍ നാല് പേരോട് കാശ് ചോദിച്ചു കൊണ്ടിരിക്കുകയാണ്. അവന് നല്ല ആരോഗ്യമില്ലേ? സ്വന്തം മോന്‍ പണിയെടുത്ത് അമ്മയെ നോക്കുന്നില്ല.- ബാല കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്

ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്
'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്

Related News
വേണെങ്കില്‍ എന്നെ മാറ്റിക്കോളൂ, വള്‍ഗര്‍ സീന്‍ ചെയ്യില്ലെന്ന് ഞാന്‍ പറഞ്ഞു, ഷൂട്ട് നിര്‍ത്തിവച്ചു: നിവിന്‍ പോളി

'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന
