ഇതിഹാസത്തിന് ഇന്ന് പിറന്നാള്‍: അടൂരിന്റെ മികച്ച 7 സിനിമകള്‍

ഇന്ന് 83ാം പിറന്നാള്‍ ആഘോഷിക്കുകയാണ് അടൂര്‍ ഗോപാലകൃഷ്ണന്‍

Adoor gopalakrishnan
അടൂര്‍ ഗോപാലകൃഷ്ണന്‍Source by : എക്സ്പ്രസ് ചിത്രം
Last Updated :3 July 2024, 12:45 pm IST

News Now

ഇന്ത്യന്‍ സിനിമയിലെ തന്നെ പകരം വെക്കാനാവാത്ത സംവിധായകനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. ഇന്ന് 83ാം പിറന്നാള്‍ ആഘോഷിക്കുകയാണ് അദ്ദേഹം. അരനൂറ്റാണ്ട് പിന്നിട്ട സിനിമ ജീവിതത്തില്‍ നിരവധി മികച്ച സിനിമകളാണ് അദ്ദേഹം ഒരുക്കിയത്. അടൂര്‍ ഗോപാലകൃഷ്ണന്റെ മികച്ച ഏഴ് ചിത്രങ്ങള്‍.

1എലിപ്പത്തായം

Listicle image

1981ല്‍ റിലീസ് ചെയ്ത ചിത്രം. കരമന ജനാര്‍ദനന്‍ നായര്‍, ശാരദ, ജലജ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. ചിത്രം കാന്‍ ചലച്ചിത്ര മേളയിലാണ് ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത്. കൂടാതെ ലണ്ടന്‍ ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിക്കപ്പെട്ടു.

2കൊടിയേറ്റം

Listicle image

ഭരത് ഗോപിയെ പ്രധാന കഥാപാത്രമാക്കി അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് കൊടിയേറ്റം. 1978ല്‍ റിലീസ് ചെയ്ത ചിത്രം അടൂരിന്റെ രണ്ടാമത്തെ സിനിമയാണ്. മലയാള സിനിമയിലെ പുത്തന്‍ മാറ്റത്തിന് കരുത്തുപകര്‍ന്ന ചിത്രമായാണ് കൊടിയേറ്റത്തെ കണക്കാക്കുന്നത്. മികച്ച സിനിമയ്ക്കും മികച്ച സംവിധായകനുമുള്‍പ്പടെ നിരവധി ദേശിയ പുരസ്‌കാരങ്ങള്‍ നേടി.

3വിധേയന്‍

Listicle image

പോള്‍ സക്കറിയയുടെ ഭാസ്‌കര പട്ടേലറും എന്റെ ജീവിതവും എന്ന നോവല്ലയെ ആസ്പദമാക്കി ഒരുക്കി ചിത്രം. ഭാസ്‌കര പട്ടേലര്‍ എന്ന കഥാപാത്രമായി മമ്മൂട്ടിയാണ് എത്തിയത്. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം മികച്ച നടനുള്ള ദേശിയ പുരസ്‌കാരത്തിന് അര്‍ഹനായി.

4മതിലുകള്‍

Listicle image

വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകള്‍ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രം. മമ്മൂട്ടിയാണ് ചിത്രത്തില്‍ ബഷീറിന്റെ വേഷത്തിലെത്തിയത്. ചിത്രത്തില്‍ നാരായണി എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയത് കെപിഎസി ലളിതയായിരുന്നു. മികച്ച സംവിധായകനുള്ള ദേശിയ പുരസ്‌കാരം അടൂരും മികച്ച നടനുള്ള ദേശിയ പുരസ്‌കാരം മമ്മൂട്ടിയും നേടി. ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനം ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച 25 പ്രകടനത്തിനുള്ള ഫോബ്‌സിന്റെ പട്ടികയില്‍ ഇടംനേടി.

5അനന്തരം

Listicle image

മമ്മൂട്ടി, അശോകന്‍, ശോഭന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രം. ആത്മഗതം പോലെയാണ് ചിത്രം ഒരുക്കിയത്. 1987ല്‍ റിലീസ് ചെയ്ത ചിത്രത്തിലൂടെയാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ മികച്ച സംവിധായകനുള്ള ദേശിയ പുരസ്‌കാരം നേടി.

6മുഖാമുഖം

Listicle image

കൊലപാതക കേസുമായി ബന്ധപ്പെട്ട് ഒരു കമ്യൂണിസ്റ്റ് നേതാവ് ഒളിവില്‍ പോകുന്നതും പത്ത് വര്‍ഷത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവുമാണ് ചിത്രം പറയുന്നത്. 1984ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ അശോകന്‍, പി ഗംഗാധരന്‍ നായര്‍ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തിയത്. മികച്ച സംവിധായകനുള്‍പ്പടെ നാല് ദേശിയ പുരസ്‌കാരമാണ് ചിത്രം നേടിയത്.

7സ്വയംവരം

Listicle image

അടൂര്‍ ഗോപാലകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്ത ഫീച്ചര്‍ സിനിമയാണ് സ്വയംവരം. 1972ല്‍ റിലീസ് ചെയ്ത ചിത്രം മികച്ച സിനിമയ്ക്കുള്ള ദേശിയ പുരസ്‌കാരം ഉള്‍പ്പടെ നിരവധി അംഗീകാരങ്ങള്‍ നേടി. മലയാള സിനിമയ്ക്ക് പുത്തന്‍ മാറ്റം കുറിച്ച ചിത്രം കൂടിയാണ് സ്വയംവരം. ആദ്യമായി സിന്‍ക്രണൈസ് ശബ്ദവും ഔട്ട്‌ഡോര്‍ ലൊക്കേഷനും ഉപയോഗിക്കുന്നത് ഈ സിനിമയിലാണ്. മധുവും ശാരദയുമാണ് പ്രധാന വേഷത്തിലെത്തിയത്. കൂടാതെ ഭരത് ഗോപിയുടെ ആദ്യ ചിത്രം കൂടിയാണ് സ്വയംവരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates