ജോയ് മാത്യുവിനെ പരാജയപ്പെടുത്തി; ചുള്ളിക്കാട് ഫെഫ്ക റൈറ്റേഴ്സ് യുണിയൻ അധ്യക്ഷൻ

ബാലചന്ദ്രന് ചുള്ളിക്കാടിന് 50 വോട്ട് ലഭിച്ചപ്പോൾ ജോയ് മാത്യുവിന് 21 വോട്ടുകൾ ലഭിച്ചു

ബാലചന്ദ്രൻ ചുള്ളിക്കാട്
Last Updated :20 January 2024, 9:19 am IST

കൊച്ചി: ഫെഫ്ക റൈറ്റേഴ്സ് യുണിയൻ അധ്യക്ഷനായി ബാലചന്ദ്രൻ ചുള്ളിക്കാടിനെ തെരഞ്ഞെടുത്തു. എതിർ സ്ഥാനാർഥി ജോയ് മാത്യുവിനെ 21 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. ബാലചന്ദ്രന് ചുള്ളിക്കാടിന് 50 വോട്ട് ലഭിച്ചപ്പോൾ ജോയ് മാത്യുവിന് 21 വോട്ടുകൾ ലഭിച്ചു. ജനറൽ സെക്രട്ടറി എകെ സാജനും പ്രസിഡന്റ് എസ്എൻ സ്വാമിയും കാലാവധി പൂർത്തിയാക്കിയതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. 

വോട്ടുണ്ടായിരുന്ന 98 പേരിൽ 72 പേരാണ് വോട്ടുചെയ്തത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഇത്തവണ മത്സരമുണ്ടായിരുന്നില്ല. തിരക്കഥാകൃത്ത് ജിനു വി എബ്രഹാം എതിരില്ലാതെ തെരഞ്ഞെടുത്തു. നേരത്തെ പ്രസിഡന്റ്, ജനറൽ സെക്രട്ടറി പദവികളിലേക്ക് നാമനിർദേശം ചെയ്യുകയായിരുന്നു പതിവ്. ഇത്തവണ അത് വോട്ടെടുപ്പ് ആയി. വൈസ് പ്രസിഡന്റ്  മങ്കൊമ്പ് ​ഗോപാലകൃഷ്ണനെയും ജോയിന്റ് സെക്രട്ടറിയായി ശ്രീകുമാർ അരൂക്കുറ്റിയെയും തെരഞ്ഞെടുത്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now