'ഗമ്മ് എട്...'; പ്രസംഗത്തിനിടെ വെപ്പുമീശ ഇളകിപ്പോയി; വേദിയില്‍ നിന്ന് തന്നെ പശ വച്ചൊട്ടിച്ച് ബാലയ്യ; ട്രോള്‍ പൂരം!

മറ്റാരെങ്കിലും ആണെങ്കില്‍ ചമ്മി ഐസായിപ്പോകും

Balayya
Balayyaവീഡിയോ സ്‌ക്രീന്‍ഷോട്ട്‌
Edited by :ABIN M P
Last Updated :15 ജൂൺ 2025, 5:53 pm IST

തെലുങ്ക് സിനിമയുടെ സൂപ്പര്‍ താരം ബാലയ്യ (Balayya) സ്‌ക്രീനില്‍ ആരേയും തല്ലിത്തോല്‍പ്പിക്കുന്ന മാസ് ഹീറോയാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ട്രോളായി മാറാനാണ് ബാലയ്യയുടെ വിധി. അതിന് കാരണം അദ്ദേഹത്തിന്റെ സംസാരവും പ്രവൃത്തികളുമൊക്കെയാണ്. പക്ഷെ എത്ര ട്രോളുകള്‍ നേരിടേണ്ടി വന്നാലും അടുത്തതിലേക്ക് യാതൊരു കൂസലുമില്ലാതെ ബാലയ്യ നടന്നു നീങ്ങും.

ഇപ്പോഴിതാ നന്ദമുരി ബാലകൃഷ്ണയുടെ പുതിയൊരു വീഡിയോയും വൈറലാവുകയാണ്. ഇത്തവണ സ്‌റ്റേജില്‍ എല്ലാവരും നോക്കി നില്‍ക്കെ ഇളകിപ്പോയ വെപ്പുമീശ ഒട്ടിച്ചാണ് ബാലയ്യ വൈറലായിരിക്കുന്നത്. കഴിഞ്ഞ ദിവസം തന്റെ ബര്‍ത്ത് ഡേയുടെ ഭാഗമായി നടന്ന പരിപാടിക്കിടെയായിരുന്നു ബാലയ്യയുടെ മീശ ഇളകിപ്പോയത്.

വേദിയില്‍ ബാലയ്യ സംസാരിച്ചു കൊണ്ടിരിക്കെയായിരുന്നു സംഭവം. വേദിയിലും സദസിലും വലിയ ജനക്കൂട്ടം തന്നെ താരത്തെ കേള്‍ക്കാനായി ഉണ്ടായിരുന്നു. പ്രസംഗത്തിനിടെ മീശ ഇളകി പോയപ്പോള്‍ ആദ്യം ബാലയ്യ കൈ കൊണ്ട് തിരിച്ച് ഒട്ടിക്കുന്നുണ്ട്. എന്നാല്‍ പലവട്ടം ഒട്ടിച്ചിട്ടും മീശ നില്‍ക്കുന്നില്ല. ഇതോടെ പ്രസംഗം നിര്‍ത്താതെ തന്നെ പിന്നിലേക്ക് തിരിഞ്ഞ് പശ ചോദിക്കുകയാണ് ബാലയ്യ. പശ വച്ച് മീശ ഒട്ടിച്ച ശേഷം, പ്രസംഗം നിര്‍ത്തിയിടത്തു തന്നെ അതേ ആവേശത്തോടെ തുടരുകയും ചെയ്തു.

ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. മറ്റാരെങ്കിലും ആണെങ്കില്‍ ചമ്മി ഐസായിപ്പോകേണ്ട സംഭവമാണ്. ബാലയ്യ ആയതു കൊണ്ടാണ് ഇതൊന്നും ഏല്‍ക്കാത്തത് എന്നാണ് ആരാധകര്‍ പറയുന്നത്. തന്റെ വന്‍ ഹിറ്റായ അഖണ്ഡയുടെ രണ്ടാം ഭാഗം അഖണ്ഡ 2 താണ്ഡവയുടെ റിലീസിനായി തയ്യാറെടുക്കുകയാണ് ബാലയ്യ. സെപ്തംബര്‍ 25നാണ് സിനിമയുടെ റിലീസ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now