കാര്യവട്ടത്ത് ക്രിക്കറ്റ് പൂരം; രോ-കോയെ കാത്ത് ആരാധകര്‍, വിന്‍ഡീസ് ടീം എത്തി

Cricket extravaganza at Karyavattom; fans await 'Ro-Ko', Windies team arrives.
വെസ്റ്റ് ഇന്‍ഡീസ് ടീം തിരുവനന്തപുരത്ത് എത്തിയപ്പോള്‍
Edited by :Amal Joy
Last Updated :23 സെപ്റ്റംബർ 2026, 1:29 pm IST

തിരുവനന്തപുരം: ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയ്ക്കായി വെസ്റ്റ് ഇന്‍ഡീസ് ടീം തിരുവനന്തപുരത്ത് എത്തി. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ സെപ്തംബര്‍ 27 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് ആദ്യ മത്സരം.

ഇന്ത്യയെ സംബന്ധിച്ച് 2027 ഏകദിന ലോകകപ്പിനുള്ള തയാറെടുപ്പെന്നോണമാണ് പരമ്പര. ഇന്ത്യന്‍ ടീമിനെ ശുഭ്മന്‍ ഗില്‍ നയിക്കും. കെഎല്‍ രാഹുലാണ് വൈസ് ക്യാപ്റ്റന്‍. രോഹിത് ശര്‍മയും വിരാട് കോഹ് ലിയും ഉള്‍പ്പെടുന്ന 15 അംഗ ടീമിനെയാണ് ഏകദിന പരമ്പരയ്ക്കായി ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. രവീന്ദ്ര ജഡേജയും മുഹമ്മദ് സിറാജും ഏകദിന പദ്ധതികളിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ജമ്മു കശ്മീര്‍ പേസര്‍ ഔകിബ് നബിക്കും പഞ്ചാബ് ഓള്‍റൗണ്ടര്‍ നമന്‍ ധിറിനും ആദ്യമായി ഏകദിന ടീമില്‍ ഇടം നേടിയിട്ടുണ്ട്.

ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങള്‍ ഹാംസ്ട്രിങ് പരിക്കിനെ തുടര്‍ന്ന് നഷ്ടമായ ജോണ്‍ ക്യാംപ്ബെല്‍ വിന്‍ഡീസ് ഏകദിന ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഓഗസ്റ്റില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ അകീം ഓഗസ്റ്റിന്റെ പകരക്കാരനായാണ് ജുവല്‍ ആന്‍ഡ്രൂ ടീമിലെത്തിയത്.

സെപ്റ്റംബര്‍ 30ന് ഗുവാഹത്തിയിലാണ് രണ്ടാം ഏകദിനം. ഒക്ടോബര്‍ മൂന്നിന് ന്യൂ ചണ്ഡിഗഢിലാണ് മൂന്നാം മത്സരം. ഇന്ത്യാ പര്യടനത്തില്‍ മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് വെസ്റ്റ് ഇന്‍ഡീസ് കളിക്കുക. സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ 18 വരെ എട്ട് നഗരങ്ങളിലായാണ് പര്യടനം.

വെസ്റ്റ് ഇന്‍ഡീസ് ഏകദിന ടീം: ഷായ് ഹോപ്പ് (ക്യാപ്റ്റന്‍), ജുവല്‍ ആന്‍ഡ്രൂ, ജോണ്‍ ക്യാംപ്ബെല്‍, കീസി കാര്‍ട്ടി, റോസ്റ്റണ്‍ ചേസ്, മാത്യു ഫോര്‍ഡ്, ജസ്റ്റിന്‍ ഗ്രീവ്സ്, അമീര്‍ ജാംഗൂ, അല്‍സാരി ജോസഫ്, ഷമര്‍ ജോസഫ്, വിറ്റല്‍ ലോവ്സ്, ഗുഡാകേഷ് മോട്ടി, കീമോ പോള്‍, ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ്, ജെയ്ഡന്‍ സീല്‍സ്.

ഇന്ത്യന്‍ ഏകദിന ടീം: ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ഋതുരാജ് ഗെയ്ക്വാദ്്, കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), ധ്രുവ് ജുറേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, മുഹമ്മദ് സിറാജ്, ഔകിബ് നബി, യശസ്വി ജയ്സ്വാള്‍, നമന്‍ ധിര്‍.

News Now

Summary

Cricket extravaganza at Karyavattom; fans await 'Ro-Ko', Windies team arrives.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates