
'ഏതൊരു മനുഷ്യനും സമയം എന്ന് പറയുന്ന ഒരു സംഭവമുണ്ട്; നമുക്കെത്ര കഴിവുണ്ടെന്ന് വിചാരിച്ചിട്ടും കാര്യമില്ല'
എനിക്കുള്ളിൽ വലിയ കഴിവുണ്ടായിട്ടും കാര്യമില്ല.

വർഷങ്ങളായി സീരിയൽ രംഗത്ത് സജീവമാണ് നടി ബീന ആന്റണി. സിനിമയിൽ നിന്നാണ് ബീന സീരിയൽ രംഗത്തേക്ക് എത്തുന്നത്. ഒട്ടേറെ മലയാള സിനിമകളിൽ ബീന അഭിനയിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷം 'ബാലൻ ദ് ബോയ്' എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരികെയെത്തിയിരിക്കുകയാണ് ബീന ആന്റണി.
ചിത്രത്തിൽ നടി അവതരിപ്പിച്ച ഷംനാത്ത എന്ന കഥാപാത്രത്തിന് വലിയ സ്വീകാര്യതയും ലഭിച്ചിരുന്നു. ഇപ്പോഴിതാ താനിപ്പോൾ സമയത്തിൽ ഭയങ്കരമായി വിശ്വസിക്കുകയാണെന്ന് പറയുകയാണ് നടി. ഏതൊരു മനുഷ്യനും സമയം എന്ന് പറയുന്ന ഒരു സംഭവമുണ്ടെന്ന് നടി പറയുന്നു.
"ഒരു കാര്യത്തിൽ ഞാനിപ്പോൾ ഭയങ്കരമായിട്ട് വിശ്വസിക്കുകയാണ്, സമയം. ഏതൊരു മനുഷ്യനും സമയം എന്ന് പറയുന്ന ഒരു സംഭവമുണ്ട്. നമുക്കിനി എത്ര കഴിവുണ്ട് എന്ന് വിചാരിച്ചിട്ടും കാര്യമില്ല. അല്ലെങ്കിൽ ഞാനൊരുപാട് കാശുള്ള, കോടീശ്വരിയായിട്ടും കാര്യമില്ല. എനിക്കുള്ളിൽ വലിയ കഴിവുണ്ടായിട്ടും കാര്യമില്ല.
ഇതിനെല്ലാത്തിനും മുകളിൽ സമയം എന്നു പറയുന്ന ഒന്നുണ്ട്. ഗണപതിയ്ക്ക് എന്നെ വിളിക്കാൻ തോന്നിയത് എന്തുകൊണ്ടാണ്. ആ സമയമാണ്. ആ സമയത്ത് എന്നെ വിളിക്കാൻ തോന്നിയത് കൊണ്ടല്ലേ. അല്ലെങ്കിൽ വേറെ ആരെങ്കിലും ചെയ്ത് പോകും ആ കാരക്ടർ".- ബീന ആന്റണി റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
WHAT TO READ NEXT

ഇനി പത്മഭൂഷൺ മമ്മൂട്ടി; വാപ്പച്ചിയ്ക്ക് കയ്യടിച്ച് ദുൽഖർ സൽമാൻ
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Beena Antony opens up about her career.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ലാലേട്ടാ...ഏതാ ചേട്ടാ പാട്ട്! ഷൂട്ട് ചെയ്യുന്നതിന് മുൻപ് ഉറങ്ങിപ്പോയി, ആരും അത് കണ്ടുപിടിച്ചിട്ടില്ല'; 'കളിപ്പാട്ടം' ഓർമകളുമായി നടി

അതിനും മാത്രം എന്ത് തെറ്റാണ് പാര്‍വതി ചെയ്തത്? ആ പവര്‍ ഗ്രൂപ്പിന്റെ ക്രൂര താണ്ഡവം പുറത്ത് വരണം: വിനയന്


