
'സ്ത്രീകളെ വേണ്ട രീതിയിൽ ബഹുമാനിക്കില്ല; തെന്നിന്ത്യൻ സിനിമയിലുള്ളത് പുരുഷാധിപത്യം'
അതുകൊണ്ട് തെന്നിന്ത്യൻ സിനിമ കൂടുതൽ നിയന്ത്രണങ്ങളുള്ളതാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ സജീവമാണിപ്പോൾ നടി തമന്ന. തെന്നിന്ത്യൻ സിനിമകളിൽ സ്ത്രീകളോടുള്ള മനോഭാവം പലപ്പോഴും അത്ര സുഖകരമല്ലെന്ന് പറയുകയാണ് തമന്നയിപ്പോൾ. ഫോർബ്സ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു തമന്ന. ബോളിവുഡിൽ അഭിനേതാക്കൾക്ക് തങ്ങളുടെ വഴി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.
ആർട്ടിസ്റ്റിക് ആയ കഥാപാത്രങ്ങൾ ചെയ്യുന്നവർ ഗ്ലാമറസ് പാട്ടുകൾ ചെയ്യണമെന്നില്ല. എന്നാൽ രണ്ടും ഒരേ പോലെ കൊണ്ടുപോകുന്നവരാണ് അവിടെ സൂപ്പർ താരങ്ങളാകുന്നത്. എന്നാൽ തെന്നിന്ത്യൻ സിനിമയിലെ സ്ത്രീകളോടുള്ള മനോഭാവം പലപ്പോഴും അത്ര സുഖകരമല്ലെന്നും തമന്ന പറഞ്ഞു.
"ഞാൻ തെന്നിന്ത്യൻ സിനിമയിലേക്ക് വന്നപ്പോൾ ആളുകൾ അതിനെ പല പേരുകൾ വിളിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലായി. അത് തികച്ചും ഒരു പ്രത്യേക തരത്തിലുള്ള മനോഭാവമാണ്, ഒരു പുരുഷാധിപത്യ സ്വഭാവമുള്ള അല്ലെങ്കിൽ സ്ത്രീകളെ വേണ്ട രീതിയിൽ ബഹുമാനിക്കാത്ത പ്രവണത.
കൊമേഴ്സ്യൽ സിനിമകളുടെ ഭാഗമാകുമ്പോൾ അവിടെ കരിയർ നിലനിർത്താൻ വലിയ സ്റ്റാർ ക്വാളിറ്റി തന്നെ വേണം. അതുകൊണ്ട് തെന്നിന്ത്യൻ സിനിമ കൂടുതൽ നിയന്ത്രണങ്ങളുള്ളതാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
എങ്കിലും 10-15 വർഷത്തിലേറെയായി കരിയർ നിലനിർത്തുന്ന നടിമാർ പെർഫോമൻസ് ഓറിയന്റഡ് വേഷങ്ങളും കൊമേഴ്സ്യൽ ഡാൻസുകളും ഒരേ പോലെ മികച്ചതാക്കുന്നുണ്ട്".- തമന്ന വ്യക്തമാക്കി. വിവാൻ ഫോഴ്സ് ഓഫ് ദ് ഫോറസ്റ്റ് ആണ് തമന്നയുടേതായി ഇനി പുറത്തുവരാനുള്ള ചിത്രം.
WHAT TO READ NEXT

ഇനി പത്മഭൂഷൺ മമ്മൂട്ടി; വാപ്പച്ചിയ്ക്ക് കയ്യടിച്ച് ദുൽഖർ സൽമാൻ
WHAT TO READ NEXT

'എന്റെ ചേട്ടച്ചൻ മൊമന്റ്'; മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങളുമായി വിന്ദുജ
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Summary
Tamannaah spoke candidly about her experience in South cinema.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു, പിന്‍വലിച്ചില്ലെങ്കില്‍ നടപടി'; തമന്ന ചിത്രം 'ദ വന്‍' ട്രെയിലര്‍ വിവാദത്തില്‍
സ്ത്രീവിമോചനം പുരുഷന്മാർ കൂടി വിട്ടുവീഴ്ച ചെയ്താലേ സാധ്യമാകൂ; പുരുഷാധിപത്യം ഒരു മതത്തിന്റെ മാത്രം കുത്തകയല്ലെന്ന് കെ സച്ചിദാനന്ദൻ

