സ്വർഗത്തിലെ രാജ്ഞിയായി സാനിയ; ആ ​ഗംഭീര ചിത്രങ്ങൾ പിറന്നതിങ്ങനെ; പിന്നാമ്പുറ കാഴ്ചകൾ, വിഡിയോ 

ആകാശ ഊഞ്ഞാലിൽ തുവെള്ള ​​ഗൗണിൽ പുതിയൊരു കൺസെപ്റ്റുമായി എത്തിയിരിക്കുകയാണ് താരം

വിഡിയോ സക്രീൻഷോട്ട്
Edited by :migrator
Last Updated :20 ജനുവരി 2024, 8:50 am IST

മലയാള നടിമാരിൽ ഫോട്ടോഷൂട്ടുകളിൽ വ്യത്യസ്തത അവതരിപ്പിക്കുന്ന ഒരാളാണ് നടി സാനിയ അയ്യപ്പൻ. ഇപ്പോഴിതാ ആകാശ ഊഞ്ഞാലിൽ തുവെള്ള ​​ഗൗണിൽ പുതിയൊരു കൺസെപ്റ്റുമായി എത്തിയിരിക്കുകയാണ് താരം. ഹീര - സ്വർഗത്തിലെ രാജ്ഞി എന്നതാണ് ഫോട്ടോഷൂട്ടിന് പിന്നിലെ ആശയം. ഈ ​ഗംഭീര ചിത്രങ്ങളുടെ പിന്നാമ്പുറ കാഴ്ചകളും പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. 

Story image

ഫോട്ടോ​ഗ്രാഫർ ജിക്സൺ ഫ്രാൻസിസ് ആണ് ചിത്രങ്ങൾക്ക് പിന്നിൽ. ജിക്സൺന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇപ്പോൾ ബിഹൈൻഡ് ദി സീൻസ് വിഡിയോ പുറത്തുവന്നിരിക്കുന്നതും. വാ​ഗമണ്ണിൽ ആണ് ഷൂട്ട് നടത്തിയത്. കോൺസെ‌പ്‌റ്റും സ്‌റ്റൈലിംഗും ലക്ഷ്‌മീ സനീഷ്.

Story image

ആശയം കേട്ടപ്പോൾ തന്നെ സാനിയ ആണ് മനസ്സിൽ വന്നതെന്ന് ജിക്സൺ വിഡിയോയിൽ പറയുന്നു. ഔട്ട്ഫിറ്റ് നന്നായി കാരി ചെയ്യാൻ കഴിയുമെന്നതും ഡാൻസറാണ് എന്നതുമാണ് സാനിയയിലേക്ക് എത്താൻ കാരണം. ചിത്രങ്ങളിൽ കാണുന്നതുപോലെ ഫ്രെയിം സെറ്റ് ചെയ്തതിന് ശേഷം അത് പൂക്കൾ കൊണ്ട് അലങ്കരിക്കുകയായിരുന്നു. മേഘവും മലനിരകളുമെല്ലാം പശ്ചാതലത്തിൽ വേണമെന്നതിനാൽ ഈ ഫ്രെയിം ക്രെയിൻ ഉപയോ​ഗിച്ച് ഉയർത്തിയാണ് ഷോട്ടുകൾ പകർത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now