
'മധുരത്തില്‍ പൊതിഞ്ഞ വേശ്യാലയം'; ഹേമ കമ്മീഷന് മാതൃക ഇവിടെയും വേണം;മമതയോട് ആവശ്യപ്പെട്ട് ബംഗാളി നടി
സ്വപ്നങ്ങളുമായി ഈ മേഖലയിലെത്തുന്ന യുവാക്കള്‍ ഇത് മധുരത്തില്‍ പൊതിഞ്ഞ വേശ്യാലായമാണെന്ന് അധികം വൈകാതെ മനസിലാക്കുന്നു

കൊല്‍ക്കത്ത: ബംഗാളി സിനിമയിലും ലൈംഗിക ചൂഷണം നടക്കുന്നുവെന്നും ജസ്റ്റിസ് ഹേമ കമ്മിറ്റി മാതൃകയില്‍ സംസ്ഥാനത്തും കമ്മീഷനെ നിയോഗിക്കണമെന്നും നടി റിതാഭരി ചക്രബര്‍ത്തി. സാമൂഹിക മാധ്യത്തില്‍ പങ്കുവച്ച കുറിപ്പിലാണ് നടി ഇക്കാര്യം ആവശ്യപ്പെട്ടത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ടാഗ് ചെയ്തായിരുന്നു റിതാഭരി ചക്രബര്‍ത്തിയുടെ കുറിപ്പ്.
'മലയാള സിനിമാ വ്യവസായത്തിലെ ലൈംഗികാതിക്രമങ്ങള്‍ തുറന്നുകാട്ടുന്നതാണ് ഹേമ കമ്മീഷന് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ ബംഗാളി സിനിമാലോകത്ത് എന്തുകൊണ്ട് സമാനമായ നടപടികള്‍ ഉണ്ടാവുന്നില്ല. എനിക്കുണ്ടായതോ എനിക്കറിയാവുന്ന ചില നടികള്‍ക്കോ ഉണ്ടായ അനുഭവങ്ങള്‍ക്ക് സമാനമാണ് ആ റിപ്പോര്‍ട്ടിലുള്ളത്,' റിതാഭരി പറഞ്ഞു. ഹേമ കമ്മീഷന് മാതൃകയില്‍ സമാനമായ അന്വേഷണം ഇവിടെയും വേണമെന്ന് നടി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. നല്ല സ്വപ്നങ്ങളുമായി ഈ മേഖലയിലെത്തുന്ന യുവാക്കള്‍ ഇത് മധുരത്തില്‍ പൊതിഞ്ഞ വേശ്യാലായമാണെന്ന് അധികം വൈകാതെ മനസിലാക്കുന്നു. അവരോട് നമുക്ക് ഒരു ഉത്തരവാദിത്വമില്ലേയെന്ന് കുറിപ്പില്‍ പറയുന്നു.
ബംഗാളി സിനിമയിലും ഒരുവിഭാഗം ആളുകള്‍ ഇത്തരത്തില്‍ പെരുമാറുന്നുണ്ട്. അവരുടെ മുഖം മൂടികള്‍ അഴിഞ്ഞുവീഴണമെന്നും നടി പറയുന്നു. സ്ത്രീകളെ വെറും മാംസങ്ങളായി മാത്രം കാണുന്ന ചില സംവിധായകരും നടന്മാരും നിര്‍മാതാക്കളുമുണ്ട്. അവര്‍ ഇപ്പോഴും ആ മേഖലയില്‍ വ്യാപരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
'നമുക്ക് ഈ വേട്ടക്കാരുടെ മുഖംമൂടി അഴിച്ചുമാറ്റാം. ഈ രാക്ഷസന്മാര്ക്കെതിരെ നില്ക്കാന് സഹ നടിമാരോട് ആഹ്വാനം ചെയ്യുന്നു.' 'ഇവരില്‍ ഭൂരിഭാഗവും സ്വാധീനമുള്ളവരായതിനാല്‍ നിങ്ങളുടെ അവസരം നഷ്ടപ്പെടുമെന്നും എനിക്കറിയാം പക്ഷെ എത്ര നേരം നമ്മള് മിണ്ടാതിരിക്കും?'. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഇത്തരത്തില്‍ ഒരു കമ്മീഷന് ബംഗാളി സിനിമയിലും വേണമെന്നും അവര്‍ പറഞ്ഞു. ബംഗാളിലെ പ്രമുഖ നടിമാരില്‍ ഒരാളാണ് റിതാഭരി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Related News


തിരുവനന്തപുരം-കന്യാകുമാരി മൂന്നാം റെയില്‍ പാത: ഡിപിആര്‍ മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കും

എംകെ മുനീര്‍ ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന്; ജി ദേവരാജന്‍ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി

