ഫെയ്‌സ്ബുക്കില്‍ വീഡിയോ ഇട്ടതിന് പിന്നാലെയായിരുന്നു നടന്റെ ആത്മഹത്യാശ്രമം 

നടന്‍ സൈബല്‍ ഭട്ടാചാര്യ/ഇന്‍സ്റ്റഗ്രാം
Last Updated :20 January 2024, 9:05 am IST

News Now

കൊല്‍ക്കത്ത: ആത്മഹത്യയ്ക്ക് ശ്രമിച്ച ബംഗാളി നടന്‍ സൈബല്‍ ഭട്ടാചാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജീവിതം അവസാനിപ്പിക്കാനുള്ള കാരണം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചതിന് പിന്നാലെയാണ് ബംഗാളിലെ കസ്ബയിലെ വീട്ടില്‍ സൈബല്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

സൈബല്‍ ഭട്ടാചാര്യ ഈ സമയത്ത് മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. പരുക്കേറ്റ ഇയാളെ ഉടന്‍ തന്നെ ചിത്തരഞ്ജന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഇനി മുന്നോട്ടുപോകാന്‍ കഴിയില്ല, താന്‍ ജീവിതം അവസാനിപ്പിക്കാന്‍ കാരണം ഭാര്യയും അമ്മായി അമ്മയുമാണെന്ന് ഇയാള്‍ വീഡിയോയില്‍ പറയുന്നു. പിന്നീട് ഈ വിഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തു. അടുത്തിടെ ബംഗാളി നടിമാരായ പല്ലവി ഡേ, ബിദിഷ ഡി മജുംദാര്‍, മോഡലും നടിയുമായ മഞ്ജുഷ നിയോഗി എന്നിവര്‍ ആത്മഹത്യ ചെയ്തിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates