'പിണറായി അച്ഛനെ പോലെ'; മുഖ്യമന്ത്രിയുടെ 15 മിനിറ്റ് പ്രസം​ഗം കേട്ടത് ഒറ്റ നില്‍പ്പിൽ, വൈറലായി ഭീമന്‍ രഘു

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗമാണ് ഭീമന്‍ രഘു നിന്നുകൊണ്ട് കേട്ടത്

ചലച്ചിത്ര പുരസ്കാര വേദിയിൽ മുഖ്യമന്ത്രി പ്രസം​ഗിക്കുന്നു, എഴുന്നേറ്റ് നിന്ന് പ്രസം​ഗം കേൾക്കുന്ന ഭീമൻ രഘു/ വിഡിയോ സ്ക്രീൻഷോട്ട്
Edited by :migrator
Last Updated :20 ജനുവരി 2024, 9:25 am IST


തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയിലെ കൗതുക കാഴ്ചയായി നടന്‍ ഭീമന്‍ രഘുവിന്റെ നില്‍പ്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗമാണ് ഭീമന്‍ രഘു നിന്നുകൊണ്ട് കേട്ടത്. 15 മിനിറ്റ് നേരമാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്. അത്രയും നേരം ഭീമന്‍ രഘു  ഒറ്റ നില്‍പ്പായിരുന്നു. 

സദസില്‍ മുന്‍ നിരയിലായിരുന്നു ഭീമന്‍ രഘു ഇരുന്നിരുന്നത്. മുഖ്യമന്ത്രി സംസാരിക്കാന്‍ എഴുന്നേറ്റപ്പോള്‍ മുതല്‍ താരം എ ഴുന്നേറ്റു നിന്ന് ഗൗരവത്തോടെ പ്രസംഗം കേള്‍ക്കുകയായിരുന്നു. മുഖ്യമന്ത്രിയോടുള്ള ബഹുമാനസൂചകമായാണ് എഴുന്നേറ്റു നിന്നത് എന്നാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. 

മുഖ്യമന്ത്രിയുടെ പ്രസംഗം എവിടെ കേട്ടാലും താന്‍ എഴുന്നേറ്റ് നില്‍ക്കാറുണ്ട്. നല്ല അല്ലൊരു അച്ഛനും മുഖ്യമന്ത്രിയും കുടുംബനാഥനുമൊക്കെയാണ്. എന്റെ അച്ഛനുമായി പലപ്പോഴും സാമ്യം തോന്നാറുണ്ട്. രാഷ്ട്രീയമായല്ല, വ്യക്തിപരമായി എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്.- ഭീമന്‍ രഘു പറഞ്ഞു. അതിനിടെ ഭീമന്‍ രഘുവിന്റെ നില്‍പ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. രണ്ട് മാസം മുന്‍പാണ് ഭീമന്‍ രഘു ബിജെപി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now