യുവതാരം അദിവി ശേഷ് ആണ് ഉണ്ണികൃഷ്ണന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 8:43 am IST

News Now

2008ലെ മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന മേജറിന്റെ ടീസർ പുറത്തുവിട്ടു. മൂന്ന് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്. യുവതാരമായ അദിവി ശേഷ് ആണ് ഉണ്ണികൃഷ്ണന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജും സൽമാൻ ഖാനും മഹേഷ് ബാബുവും ചേർന്നാണ് ടീസർ പുറത്തുവിട്ടത്.

ശശി കിരൺ ടിക്കയാണ് സംവിധാനം ചെയ്യുന്ന ചിത്രം നടൻ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി.മഹേഷ് ബാബു എന്റർടെയ്ൻമെന്റ്സും സോണി പിക്‌ചേഴ്‌സ് ഇന്റർനാഷണൽ പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മിക്കുന്നത്. ഹിന്ദി, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലാണ് ചിത്രമൊരുങ്ങുന്നത്. സായി മഞ്ചരേക്കർ, ശോഭിത ധുലിപാല, പ്രകാശ് രാജ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം 2021 ജൂലൈ 2 നുതീയേറ്ററുകളിൽ എത്തും.

കോഴിക്കോട് ചെറുവണ്ണൂരിലാണ് സന്ദീപ് ഉണ്ണികൃഷ്ണൻ ജനിച്ചത്. 2008ലെ ഭീകരാക്രമണത്തിനിടെ പരുക്കു പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു ഉണ്ണികൃഷ്ണൻ വെടിയേറ്റു മരിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates