
News Now
പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തില് ജനനം, നിത്യ രാമന് ലോസ് ഏഞ്ചല്സ് മേയറാകുമോ? കാരന് ബാസിനെതിരെ ലീഡ്

സിഎംആര്എല് കേസില് പിണറായി വിജയന് നിര്ണായകം; അപ്പീല് അനുമതി ഹര്ജിയില് ഇന്ന് വിധി; കേസെടുത്ത് ഇഡിയും

എസ്ഐആര്: 'ഇന്ത്യ' മുന്നണിയുടെ ഹര്ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

അബുദാബി: വിദേശത്ത് ജോലിയോ താമസമോ വാഗ്ദാനം ചെയ്ത് പണം വാങ്ങിയശേഷം സേവനം നല്കാതെയും തുക തിരിച്ചുനല്കാതെയും വഞ്ചിക്കുന്ന വിസ ഏജന്സികള്ക്കെതിരെ മുന്നറിയിപ്പുമായി ഇന്ത്യന് എംബസിയും ദുബായിലെ ഇന്ത്യന് കോണ്സുലേറ്റും.
ഇത്തരം ഏജന്സികള്ക്കെതിരെ ഇന്ത്യന് പൗരന്മാരില്നിന്ന് പരാതികള് ലഭിച്ചതിനെത്തുടര്ന്നാണ് നടപടി. സമൂഹമാധ്യമ പരസ്യങ്ങളിലൂടെ മറ്റു രാജ്യങ്ങളിലെ തൊഴില്, താമസ വിസകള് വാഗ്ദാനം ചെയ്താണ് ചില ഏജന്സികള് പണം വാങ്ങുന്നത്.
തട്ടിപ്പില് വീഴാതിരിക്കാന് പോകാന് ഉദ്ദേശിക്കുന്ന രാജ്യത്തെ വിസ യോഗ്യതകള്, അപേക്ഷാ നടപടികള്, തൊഴില്-താമസ വീസകള് നേടാനുള്ള അംഗീകൃത മാര്ഗങ്ങള് എന്നിവ താമസിക്കുന്ന രാജ്യത്തെ ബന്ധപ്പെട്ട എംബസിയിലോ കോണ്സുലേറ്റിലോ അന്വേഷിച്ച് ഉറപ്പാക്കണം.
വിസ കാര്യത്തില് സ്വകാര്യ ഏജന്സികളില് നിന്നുള്ള വിവരങ്ങള് മാത്രം അടിസ്ഥാനമാക്കി തീരുമാനമെടുക്കരുത്. ഔദ്യോഗിക വെബ്സൈറ്റുകള് പരിശോധിച്ച് ഉറപ്പുവരുത്തണം. പുതുക്കിയ വിവരങ്ങള്ക്കായി ബന്ധപ്പെട്ട രാജ്യത്തിന്റെ സര്ക്കാര്, എംബസി വെബ്സൈറ്റുകളെ നേരിട്ട് ആശ്രയിക്കണം.
Summary
Job offers abroad: Here is a warning on what to look out for to avoid falling victim to agency scams
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





