മുഖത്ത് എട്ടുകാലി കടിച്ചു: ബ്രസീലിയൻ ​ഗായകന് ദാരുണാന്ത്യം; മകൾക്കും കടിയേറ്റു

കടിയേറ്റ ഭാഗം കരിനീലനിറത്തിലായി

ഡാർലിൻ മൊറൈസ്/ഫോട്ടോ: ഫെയ്സ്ബുക്ക്
Last Updated :20 January 2024, 9:27 am IST

ബ്രസീലിയൻ ​ഗായകൻ ഡാർലിൻ മൊറൈസ് എട്ടുകാലിയുടെ കടിയേറ്റ് മരിച്ചു. ​ഗായകന്റെ മുഖത്താണ് കടിയേറ്റത്. ​അദ്ദേഹത്തിന്റെ മകൾക്കും എട്ടുകാലിയുടെ കടിയേറ്റു. കുട്ടിയുടെ ആരോ​ഗ്യനില തൃപ്തികരമാണ്. 

ഒക്ടോബര്‍ 31ന് വീട്ടില്‍ വച്ചാണ് ഗായകന് എട്ടുകാലിയുടെ കടിയേറ്റത്. തുടര്‍ന്ന് ഡാര്‍ലിന് ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടാന്‍ തുടങ്ങി. കടിയേറ്റ ഭാഗം കരിനീലനിറത്തിലായി. തുടര്‍ന്ന് ഡാര്‍ലിന്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടെങ്കിലും വീണ്ടും അവസ്ഥ മോശമായി. ഇതോടെ മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടി. ദിവസങ്ങളോളം ചികിത്സയില്‍ കഴിഞ്ഞ അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു. 

മകള്‍ക്ക് കാലിനാണ് എട്ടുകാലിയുടെ കടിയേറ്റത്. കുട്ടിയുടെ നില തൃപ്തികരമാണ്. ബ്രസീലിയന്‍ വാണ്ടറിങ് സ്‌പൈഡറാണ് ഗായകനേയും മകളേയും കടിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ലോകത്തിലെ ഏറ്റവും വിഷമേറിയ എട്ടുകാലിയാണ് ഇത്. കടിയേറ്റ ഉടന്‍ ചികിത്സ തേടിയില്ലെങ്കില്‍ മരണത്തിലേക്ക് നയിക്കും എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now