അഭിനയ സാമ്രാട്ടിന് 80ാം പിറന്നാള്‍; ദിലീപ് കുമാറിന്റെ മികച്ച അഞ്ച് ചിത്രങ്ങള്‍

1940 മുതല്‍ 60 വരെ ബോളിവുഡ് സിനിമ ഭരിച്ചത് ദിലീപ് കുമാറായിരുന്നു

dilip kumar
ദിലീപ് കുമാര്‍
Last Updated :23 August 2024, 5:50 pm IST

News Now

ബോളിവുഡിന്റെ അഭിനയ സാമ്രാട്ട് ദിലീപ് കുമാറിന്റെ 80ാം ജന്മവാര്‍ഷികമാണ് ഇന്ന്. 1940 മുതല്‍ 60 വരെ ബോളിവുഡ് സിനിമ ഭരിച്ചത് ദിലീപ് കുമാറായിരുന്നു. അഞ്ച് പതിറ്റാണ്ട് നീണ്ട് നില്‍ക്കുന്ന സിനിമ ജീവിതത്തില്‍ 60ല്‍ താഴെ സിനിമകളില്‍ മാത്രമാണ് ദിലീപ് കുമാര്‍ അഭിനയിച്ചിട്ടുള്ളത്. ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്നു വ്യത്യസ്തമായിരുന്നു. ദിലീപ് കുമാറിന്റെ കരിയറിലെ ഏറ്റവും മികച്ച അഞ്ച് ചിത്രങ്ങള്‍.

1മുഗള്‍ ഇ അസാം

Listicle image

1960ല്‍ റിലീസ് ചെയ്ത ഹിസ്റ്റോറിക്കല്‍ ഡ്രാമ ചിത്രം. കെ ആസിഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ മുഗള്‍ രാജ വംശത്തേക്കുറിച്ചാണ് പറഞ്ഞത്. മുഗള്‍ രാജകുമാരന്‍ സലിമും നര്‍ത്തകി അനാര്‍ക്കലിയും തമ്മിലുള്ള പ്രണയത്തെ ആസ്പദമാക്കിയുള്ളതായിരുന്നു ചിത്രം. സലിമിന്റെ വേഷത്തിലാണ് ദിലീപ് കുമാര്‍ എത്തിയത്. ബോക്‌സ് ഓഫിസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത ചിത്രം ഇന്ത്യയിലെ ഏറ്റവും പണം വാരിയ ചിത്രമായി മാറി.

2ദേവദാസ്

Listicle image

ശരത്ചന്ദ്ര ചതോപാധ്യായ്യുടെ ദേവദാസ് എന്ന നോവലിനെ ആസ്പദമാക്കി ബിമല്‍ റോസ് സംവിധാനം ചെയ്ത ചിത്രം. 1955ലാണ് ചിത്രം റിലീസ് ചെയ്തത്. സുചിത്ര സെന്നിന്റെ വേഷത്തിലാണ് ചിത്രത്തില്‍ ദിലീപ് കുമാര്‍ എത്തിയത്. ദുരന്ത നായകനായി ഗംഭീര പ്രകടനമാണ് ദിലീപ് കുമാര്‍ ചിത്രത്തില്‍ കാഴ്ചവെച്ചത്.

3നയ ധൗര്‍

Listicle image

1957ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ ശങ്കര്‍ എന്ന കുതിരവണ്ടിക്കാരന്റെ വേഷത്തിലാണ് ദിലീപ് കുമാര്‍ എത്തിയത്. ബി ആര്‍ ചോപ്രയാണ് ചിത്രം സംവിധാനം ചെയ്തത്. വൈജയന്തിമാലയാണ് ചിത്ര നായികയായി. ബോക്‌സ് ഓഫിസില്‍ വന്‍ വിജയമായി ചിത്രം മാറി. ആമിര്‍ ഖാന്റെ ലഗാന്‍ പിറക്കുന്നത് ഈ സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ്.

4ഗംഗ യമുന

Listicle image

1961ല്‍ ഇറങ്ങിയ ക്രം ഡ്രാമ ചിത്രം. നിതിന്‍ ബോസാണ് ചിത്രം സംവിധാനം ചെയ്തത്. ഗംഗ എന്ന ഗംഗാറാമിന്റെ റോളിലാണ് ദിലീപ് കുമാര്‍ എത്തിയത്. രണ്ട് സഹോദരന്മാരുടെ കഥയാണ് ചിത്രം പറഞ്ഞത്. ആക്ഷന് പ്രധാന്യം നല്‍കിക്കൊണ്ടുള്ളതാണ് ചിത്രം.

5മധുമതി

Listicle image

1958ല്‍ റിലീസ് ചെയ്ത ചിത്രം റൊമാന്റിക് മിസ്റ്ററി തില്ലറായിരുന്നു. ബിമല്‍ റോയ് ആണ് ചിത്രം സംവിധാനം ചെയ്തത്. ദേവേന്ദ്ര എന്ന കഥാപാത്രത്തെയാണ് ദിലീപ് കുമാര്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. വൈജയന്തിമാലയാണ് ചിത്രത്തില്‍ നായികയായത്. 1976ല്‍ വനദേവത എന്ന പേരില്‍ ചിത്രം റീമേക്ക് ചെയ്യപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates