നടൻ ബ്രഹ്മ മിശ്ര മരിച്ച നിലയിൽ; മൃതദേഹം ജീർണിച്ച അവസ്ഥയിൽ

ഫോട്ടോ: എഎൻഐ
Last Updated :20 January 2024, 8:51 am IST

News Now

മുംബൈ: 'മിർസാപുർ' വെബ്‌ സീരീലിലൂടെ ശ്രദ്ധേയനായ നടൻ ബ്രഹ്മ മിശ്രയെ മരിച്ച നിലയിൽ കണ്ടെത്തി. മുംബൈയിലെ വെർസോവയിലെ ഫ്ലാറ്റിലാണ് പാതി ജീർണിച്ച അവസ്ഥയിൽ മൃതദേഹം കണ്ടെത്തിയത്. മരണം സംഭവിച്ച് രണ്ട് ദിവസമെങ്കിലും കഴിഞ്ഞുവെന്ന നിഗമനത്തിലാണ് പൊലീസ്.

നടന്റെ ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് അയൽക്കാർ പൊലീസിനെ അറിയിക്കുകയായിരുന്നു. ഫ്ലാറ്റിന്റെ വാതിൽ അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിലിന്റെ പൂട്ട് തകർത്താണ് പൊലീസ് അകത്ത് പ്രവേശിച്ചത്. പരിശോധനയിൽ ശുചിമുറിയിലെ തറയിലാണ് മൃതദേഹം കണ്ടെത്തിയത്. 

പോസ്റ്റ്‌മോർട്ടിത്തിനായി മൃതശരീരം മുംബൈ കൂപ്പർ ആശുപത്രിയിലേക്ക് മാറ്റി. മിർസാപുരിൽ ലളിത് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ബ്രഹ്മ മിശ്ര ശ്രദ്ധ നേടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates