ആക്ഷനും കട്ടും പറഞ്ഞ് സംവിധായകൻ, പൃഥ്വിരാജിന് ആശംസകളുമായി ബ്രോ ഡാഡി ടീം; വിഡിയോ

മോഹൻലാലാണ് പൃഥ്വിരാജിന് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് വിഡിയോ പങ്കുവെച്ചത്

വിഡിയോ ദൃശ്യം
Edited by :migrator
Last Updated :20 ജനുവരി 2024, 8:50 am IST

മലയാളത്തിന്റെ പ്രിയനടൻ പൃഥ്വിരാജിന്റെ 39ാം‌ പിറന്നാളാണ് ഇന്ന്. പ്രിയതാരത്തിന് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് ബ്രോ ഡാഡി ടീം. ലൊക്കേഷനിൽ നിന്നുള്ള സംവിധായകന്റെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് വിഡിയോ. മോഹൻലാലാണ് പൃഥ്വിരാജിന് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് വിഡിയോ പങ്കുവെച്ചത്. 

ലൂസിഫറിനു ശേഷം ബ്രോ ഡാഡി

ലൂസിഫറിനു ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി. മോഹൻലാൽ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ വലിയ താരനിര തന്നെയുണ്ട്. ചിത്രത്തിൽ മോഹൻലാലിന്റെ മകനായാണ് പൃഥ്വിരാജും എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. 

കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍, കാവ്യ ഷെട്ടി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവരുടേതാണ് തിരക്കഥ. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം. സംഗീതം ദീപക് ദേവ്. ചിത്രം ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഡയറക്റ്റ് ഒടിടി റിലീസ് ആയിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. 

News Now