ബ്രോക് ലിന്‍ നയന്‍ നയനില്‍ കാപ്റ്റന്‍ റെയ്മണ്ട് ഹോള്‍ട്ട് എന്ന കഥാപാത്രമായെത്തി ശ്രദ്ധേയനായ നടനാണ്

ആന്ദ്രെ ബ്രാവുര്‍
Last Updated :22 January 2024, 7:50 pm IST

News Now

ഹോളിവുഡ് നടന്‍ ആന്ദ്രെ ബ്രാവുര്‍ അന്തരിച്ചു. 61 വയസായിരുന്നു. പ്രമുഖ ടെലിവിഷന്‍ സീരീസായ ബ്രോക് ലിന്‍ നയന്‍ നയനില്‍ കാപ്റ്റന്‍ റെയ്മണ്ട് ഹോള്‍ട്ട് എന്ന കഥാപാത്രമായെത്തി ശ്രദ്ധേയനായ നടനാണ്. 

തിങ്കളാഴ്ചയായിരുന്നു നടന്റെ മരണം. കഴിഞ്ഞ കുറച്ചു മാസങ്ങളായി താരം രോഗബാധിതനായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ പബ്ലിസിസ്റ്റ് വ്യക്തമാക്കിയത്. പ്രിയ താരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് നിരവധി താരങ്ങളും ആരാധകരും സോഷ്യല്‍ മീഡിയയില്‍ കുറിപ്പുകള്‍ പങ്കുവെച്ചു. 

രണ്ട് തവണ എമ്മി വിജയിയായ ബ്രാവുര്‍ ശ്രദ്ധനേടുന്നത് 1989ല്‍ ഇറങ്ങിയ ഗ്ലോറിയിലൂടെയാണ്. ഹോമിസൈഡ് ലൈഫ് ഓണ്‍ ദി സ്ട്രീറ്റ്, മെന്‍ ഓഫ് എ സര്‍ട്ടേന്‍ ഏജ് എന്നിവയില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2006ല്‍ റിലീസ് ചെയ്ത തീഫ് എന്ന മിനിസീരീസിലെ പ്രകടനത്തിനാണ് ആദ്യ എമി നേടുന്നത്. ഹോമിസൈഡിലെ ഫ്രാങ്ക് പെമ്പള്‍ടന്‍ എന്ന കഥാപാത്രവും പുരസ്‌കാരത്തിന് അര്‍ഹനാക്കി. നെറ്റ്ഫ്‌ളിക്‌സില്‍ റിലീസിന് ഒരുങ്ങുന്ന ദി റസിഡന്‍സില്‍ ആണ് അവസാനമായി അഭിനയിച്ചത്.
 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates