മാജിക് മോഷന്‍ മീഡിയയാണ് വിവാഹം ചിത്രീകരിച്ചത്. അവരുടെ യുട്യൂബ് ചാനലിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്

ഫോട്ടോ: വീഡിയോ സ്‌ക്രീന്‍ ഷോട്ട്
Last Updated :20 January 2024, 9:27 am IST

News Now

തെന്നിന്ത്യന്‍ താരം അമല പോളിന്റെ വിവാഹ വീഡിയോ പുറത്തു വന്നു. കുടുംബാംഗങ്ങളുടെ വികാരനിര്‍ഭരമായ നിമിഷങ്ങളും വിഡിയോയിലുണ്ട്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന ചടങ്ങിലെ ദൃശ്യങ്ങളാണ് മനോഹരമായി ചിത്രീകരിച്ചിരിക്കുന്നത്. മോതിരം മാറല്‍ ചടങ്ങിന് ശേഷം ആര്‍പ്പുവിളിക്കുന്ന അമലയുടെ സഹോദരനേയും സന്തോഷത്താല്‍ കരയുന്ന ജഗദിന്റെ അച്ഛനേയുമെല്ലാം മറ്റ് ബന്ധുക്കളേയും എല്ലാം വിഡിയോയില്‍ കാണാം.

Story image

മാജിക് മോഷന്‍ മീഡിയയാണ് വിവാഹം ചിത്രീകരിച്ചത്. അവരുടെ യുട്യൂബ് ചാനലിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.  അടുത്ത സുഹൃത്തായ
ജഗദ് ദേശായിയാണ് അമലയുടെ ജീവിതപങ്കാളി. ഗോവയിലെ ആഡംബര ഹോംസ്റ്റേയുടെ മാനേജര്‍ കൂടിയാണ് ജഗദ്. ലാവന്‍ഡര്‍ നിറത്തിലുള്ള ലെഹങ്കയായിരുന്നു അമലയുടെ വേഷം. അതേ നിറത്തിലുള്ള ഷര്‍വാണിയായിരുന്നു ജഗദിന്റെ വേഷം. 

അമല പോളിന്റെ രണ്ടാം വിവാഹമാണിത്. 2014-ല്‍ സംവിധായകന്‍ എ.എല്‍ വിജയിയെ അമല വിവാഹം ചെയ്തിരുന്നു. 2017-ല്‍ ഇരുവരും വിവാഹമോചിതരായി. പിന്നീട് ഗായകനും മുംബൈ സ്വദേശിയുമായ ഭവ്നിന്ദര്‍ സിങ്ങുമായി താരം ലിവിങ് റിലേഷന്‍ഷിപ്പിലായിരുന്നു. അതിനെ അമല തള്ളിക്കളഞ്ഞ് അമല രംഗത്തെത്തുകയും ചെയ്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates