വ്യവസായി രവി പിള്ളയുടെ മകൻ വിവാഹിതനായി, ആശംസകളുമായി മോഹൻലാലും സുചിത്രയും; വിഡിയോ

അഞ്ജന സുരേഷാണ് വധു

Last Updated :20 January 2024, 8:48 am IST

പ്രമുഖ വ്യവസായി രവി പിള്ളയുടെ ഗണേഷ് വിവാഹിതനായി. അഞ്ജന സുരേഷാണ് വധു. ഇന്ന് രാവിലെ 7.35 ന് ഗുരുവായൂര്‍ ക്ഷേത്രനടയില്‍വച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും സിനിമാ- രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും വിവാഹത്തിൽ പങ്കെടുത്തു. 

Story image

നടൻ മോഹൻലാൽ ഭാര്യ സുചിത്രയ്ക്കൊപ്പമാണ് വിവാഹത്തിൽ പങ്കെടുത്തത്. രാവിലെ കണ്ണനെ നിര്‍മ്മാല്യം കണ്ടു തൊഴുതതിനു ശേഷമാണ് മോഹന്‍ലാല്‍ വിവാഹ ചടങ്ങിനെത്തിയത്. കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ചടങ്ങിൽ പങ്കെടുത്തു. വിവാഹനാന്തര ചടങ്ങുകള്‍ പൂന്താനം ആഡിറ്റോറിയത്തില്‍ നടക്കും. രാഷ്ട്രീയനേതാക്കളും വ്യവസായ പ്രമുഖരുമടക്കം അനവധിപ്പേര്‍ പങ്കെടുക്കും

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now