
News Now
'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

'അടുത്ത സമരം സർപ്രൈസ്', പിണറായിയുടെ വാദങ്ങളെ പിന്തുണച്ച് സർക്കാർ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

മുംബൈ: അഭിനേതാവ് എന്ന നിലയില്‍ തന്നോടു മത്സരിക്കാന്‍ ലോകത്ത് ആരുമില്ലെന്ന് നടി കങ്കണ റാണാവത്. തനിക്കുള്ളത്ര 'റേഞ്ച്' ലോകത്ത് ഇന്ന് ഒരു നടിക്കുമില്ലെന്ന് കങ്കണ ട്വീറ്റ് ചെയ്തു.
സ്വഭാവ റോളുകളില്‍ മെറില്‍ സ്ട്രീപ്പിനെപ്പോലുള്ള പ്രതിഭയാണ് തനിക്കുള്ളത്. എന്നാല്‍ ആക്ഷന്‍, ഗ്ലാമര്‍ റോളുകളില്‍ ഗാല്‍ ഗാദോയെപ്പോലെ അഭിനിയിക്കാനുള്ള കഴിവ് തനിക്കുണ്ടെന്ന് കങ്കണ അവകാശപ്പെട്ടു.
Massive transformation alert, The kind of range I display as a performer no other actress on this globe has that right now, I have raw talent like Meryl Streep for layered character depictions but I can also do skilled action and glamour like Gal Gadot #Thalaivi #Dhaakad pic.twitter.com/fnW3D20o6K
â Kangana Ranaut (@KanganaTeam) February 9, 2021
കങ്കണ ഏറെ വ്യത്യസ്ത വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന തലൈവി, ധാകഡ് എന്നിവയുടെ ഹാഷ് ടാഗുകളോടെയാണ് നടിയുടെ ട്വീറ്റ്. തന്നേക്കാള്‍ റേഞ്ചും ബ്രില്യന്‍സും ഉള്ള ഒരു നടിയെ ആരെങ്കിലും കാണിച്ചുതന്നാല്‍ താന്‍ അഹങ്കാരം അവസാനിപ്പിക്കാം. ഇക്കാര്യത്തില്‍ തുറന്ന സംവാദത്തിനു തയാറാണ്. അതുവരെ ഈ അഹന്ത തുടരുമെന്ന് ട്വീറ്റില്‍ പറയുന്നു.
കങ്കണയുടെ ട്വീറ്റില്‍ കമന്റായി നിരവധി ട്രോളുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. ബിജെപി അനുകൂല നിലപാടുകളുടെ പേരില്‍ അടുത്തിടെ കങ്കണ ഏറെ വിവാദങ്ങളില്‍ ഇടം പിടിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



