
പൂർണ നഗ്നനായി ഓടിയ മിലിന്ദ് സോമനെതിരെ കേസ്, നഗ്നതാ പ്രദർശനത്തിന് അറസ്റ്റിലായ പൂനത്തിന് ജാമ്യം
ഐപിസി സെക്‌ഷൻ 294 പ്രകാരം നഗ്നതാ പ്രദർശത്തിനാണ് ഗോവ പൊലീസ് കേസെടുത്തത്
55 -ാം പിറന്നാൾ ദിനത്തിൽ ഗോവയിലെ കടൽത്തീരത്തു കൂടി പൂർണ നഗ്നനായി ഓടിയ നടൻ മിലിന്ദ് സോമനെതിരെ കേസ് റജിസ്റ്റർ ചെയ്തു. ഗോവൻ രാഷ്ട്രീയ പാർട്ടിയായ ഗോവ സുരക്ഷ മഞ്ചിന്റെ പരാതിയെ തുടർന്നാണ് നടപടി. ഐപിസി സെക്‌ഷൻ 294 പ്രകാരം നഗ്നതാ പ്രദർശത്തിനാണ് ഗോവ പൊലീസ് കേസെടുത്തത്.
മിലിന്ദ് സോമൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രം ഏറെ വൈറലായിരുന്നു. 'ഹാപ്പി ബെർത് ഡേ ടു മീ. 55 ആന്റ് റണ്ണിംഗ് ' എന്ന ക്യാപ്ഷനോടെയായിരുന്നു പോസ്റ്റ്. ഭാര്യ അങ്കിത കോൻവാറാണ് ചിത്രം പകർത്തിയത്.
ഗോവയിൽ തന്നെ നഗ്നതാ പ്രദർശനത്തിന്റെപേരിൽ അറസ്റ്റിലായ പൂനം പാണ്ഡെയെ ജാമ്യത്തിൽ വിട്ടയച്ചു. ഗോവയിലെ കാനകോണ ടൗണിലെ അടച്ചിട്ടിരുന്ന ചാപോളി ഡാമിൽ അതിക്രമിച്ചുകയറി പൂനം പാണ്ഡെയും സംഘവും വിഡിയോ ഷൂട്ട് ചെയ്ത സംഭവത്തിലാണ് അറസ്റ്റുണ്ടായത്. വിഡിയോയിൽ നഗ്നയായാണ് നടി പ്രത്യക്ഷപ്പെട്ടത്. വിവാദ വീഡിയോ പിന്നീട് നടി നീക്കം ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
എല്‍ഡിസി യോഗ്യത ഇനി പ്ലസ്ടു? ശമ്പള സ്കെയിലും ഉയരും; മാറ്റത്തിനൊരുങ്ങി പിഎസ്സി

ടാന്‍സാനിയ സന്ദര്‍ശനത്തിനിടെ കാല് വഴുതി വീണു; എന്‍കെ പ്രേമചന്ദ്രന് പരിക്ക്; ശസ്ത്രക്രിയക്കായി ഡല്‍ഹിയില്‍ എത്തിക്കും

സഞ്ജു ഫോമിലേക്ക് ഉയരുമോ? ഇന്ത്യ - വിന്‍ഡീസ് രണ്ടാം ടി20 ഇന്ന് റാഞ്ചിയില്‍

വിജയ്യുടെയും സുവേന്ദുവിന്റെ 'ജനപ്രീതി' ഇന്നറിയാം; ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്



