വിജയ്‌യുടെയും സുവേന്ദുവിന്റെ 'ജനപ്രീതി' ഇന്നറിയാം; ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

തൃണമൂല്‍ കോണ്‍ഗ്രസിന് പകരം ബിജെപി അധികാരത്തിലെത്തിയതിന് ശേഷമുള്ള സംസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷം എന്തെന്ന് വ്യക്തമാക്കുന്നതായിരിക്കും പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗര്‍ ഉപതെരഞ്ഞെടുപ്പ്

Bypoll results: Vote counting to start soon for five Assembly seats, one Lok Sabha constituency
സുവേന്ദു അധികാരി - വിജയ്‌
Last Updated :9 October 2026, 7:02 am IST
Guest Author :Sujith

ചെന്നൈ: തമിഴ്നാട്, പശ്ചിമ ബംഗാള്‍, പുതുച്ചേരി എന്നിവിടങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്. വോട്ടെണ്ണല്‍ രാവിലെ എട്ടുമണിക്ക് ആരംഭിക്കും. തമിഴ്‌നാട്, ബംഗാള്‍ എന്നിവിടങ്ങളില്‍ ഭരണകക്ഷികള്‍ക്കും പ്രതിപക്ഷത്തിനും ഒരുപോലെ നിര്‍ണായകമാണ് ഉപതെരഞ്ഞെടുപ്പ് ഫലം.

തമിഴ്നാട്ടിലെ മധുരാന്തകം, ധാരാപുരം എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. മേയ് മാസത്തില്‍ ടിവികെ അധികാരത്തിലെത്തിയ ശേഷം നടക്കുന്ന ഉപതെരഞ്ഞെടുപ്പ് മുഖ്യമന്ത്രി വിജയ്‌യുടെ ജനപ്രീതിയുടെ ഒരു പരീക്ഷണമായാണ് കാണക്കാക്കപ്പെടുന്നത്; അതേസമയം ഏപ്രിലിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നഷ്ടമായ സീറ്റ് തിരിച്ചുപിടിക്കാമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രതീക്ഷ.

തൃണമൂല്‍ കോണ്‍ഗ്രസിന് പകരം ബിജെപി അധികാരത്തിലെത്തിയതിന് ശേഷമുള്ള സംസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷം എന്തെന്ന് വ്യക്തമാക്കുന്നതായിരിക്കും പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗര്‍ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍. പുതുച്ചേരിയിലെ തട്ടാന്‍ചാവാടി നിയമസഭാ മണ്ഡലത്തിലെയും അസമിലെ നാഗോണ്‍ ലോക്സഭാ മണ്ഡലത്തിലെയും ഫലം ഇന്ന് ഉച്ചയോടെ അറിയാം.

News Now

Summary

Bypoll results: Vote counting to start soon for five Assembly seats, one Lok Sabha constituency

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates