അത്തരം രം​ഗങ്ങൾ കുത്തി നിറച്ചിരിക്കുകയല്ലേ; കൂലിക്ക് 'എ സർട്ടിഫിക്കറ്റ്' നൽകിയതിന്റെ കാരണം വ്യക്തമാക്കി സിബിഎഫ്‌സി

കൂലി റിലീസ് ചെയ്തതിന് പിന്നാലെ എ സർട്ടിഫിക്കറ്റ് നൽകിയതുമായി ബന്ധപ്പെട്ട ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഉയരുകയായിരുന്നു.

Coolie
Coolieഫെയ്സ്ബുക്ക്
Edited by :Hima Prakash
Last Updated :27 ഓഗസ്റ്റ് 2025, 1:56 pm IST

ചെന്നൈ: രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'കൂലി'യ്ക്ക് എ സർട്ടിഫിക്കറ്റ് നൽകിയതിന്റെ കാരണങ്ങൾ വ്യക്തമാക്കി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി). കൂലിയിൽ അക്രമാസക്തമായ രം​ഗങ്ങൾ കുത്തിനിറച്ചിട്ടുണ്ടെന്നും അതുകൊണ്ട് മുതിർന്നവർക്ക് മാത്രമേ ചിത്രം കാണാനാകൂ എന്ന് സെൻസർ സമിതിയും പിന്നീട് റിവൈസിങ് കമ്മിറ്റിയും വിലയിരുത്തിയതായി സെൻസർ ബോർഡിനു വേണ്ടി ഹാജരായ അഡീഷണൽ സോളിസ്റ്റർ ജനറൽ എആർഎൽ സുന്ദരേശൻ, ജസ്റ്റിസ് ടി വി തമിഴ്സെൽവിയുടെ ബെഞ്ചിന് മുൻപാകെ അറിയിച്ചു.

കൂലി റിലീസ് ചെയ്തതിന് പിന്നാലെ എ സർട്ടിഫിക്കറ്റ് നൽകിയതുമായി ബന്ധപ്പെട്ട ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഉയരുകയായിരുന്നു. ഇതിന് പിന്നാലെയാണ് സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് നിർമാതാക്കളായ സൺ പിക്‌ചേഴ്‌സ് മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.

അതേസമയം ലോകേഷിന്റെ മുൻ ചിത്രങ്ങളെ അപേക്ഷിച്ച് കൂലിയിൽ വയലൻസ് രം​ഗങ്ങൾ വളരെ കുറവാണെന്നാണ് ആരാധകർ പറയുന്നത്. 'കെജിഎഫ്', 'ബീസ്റ്റ്' തുടങ്ങിയ ചിത്രങ്ങളുടെ അതേ ആക്ഷൻ സീക്വൻസുകളാണ് 'കൂലി'യിലും ഉള്ളത്, എന്നാൽ ഈ ചിത്രങ്ങൾക്ക് നൽകിയത് യു/എ സർട്ടിഫിക്കറ്റ് ആണെന്നും നിർമാതാക്കൾ ഹർജിയിൽ പറഞ്ഞിരുന്നു.

ആഗോള ബോക്സ് ഓഫീസിൽ ചിത്രം വമ്പൻ കളക്ഷനിലേക്ക് കുതിക്കുകയാണ്. 500 കോടി ചിത്രം നേടിയെന്ന റിപ്പോർട്ടുകളാണ് എത്തുന്നത്. ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം 235 കോടി നേടിയെന്നാണ് റിപ്പോർട്ട്. ആദ്യ ദിനം ചിത്രം ആഗോള മാർക്കറ്റിൽ നിന്ന് 151 കോടിയാണ് നേടിയത്.

നിർമാതാക്കളായ സൺ പിക്ചേഴ്സ് തന്നെയാണ് കളക്ഷൻ വിവരം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ഒരു തമിഴ് സിനിമ ആഗോള തലത്തിൽ നിന്ന് നേടുന്ന ഏറ്റവും ഉയർന്ന കളക്ഷൻ ആണിത്. രജനികാന്തിനെ കൂടാതെ നാ​ഗാർജുന, ആമിർ ഖാൻ, ഉപേന്ദ്ര, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, സത്യരാജ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി.

News Now

Summary

Cinema News: CBFC clarification on Rajinikanth Coolie A certificate.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics