2020 ഡിസംബറിലായിരുന്നു നിഹാരികയും ചൈതന്യയും വിവാഹിതരാവുന്നത്.

നിഹാരികയും ഭർത്താവ് ചൈതന്യയും/ ഫെയ്സ്ബുക്ക്, നിഹാരിക/ ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 9:22 am IST

News Now

തെലുങ്ക് നടി നിഹാരിക കൊനിഡേലയും ഭർത്താവ് ബിസിനസ് സ്ട്രാറ്റജിസ്റ്റായ ചൈതന്യ ജൊനലഗഡയും വിവാഹമോചിതയാകുന്നു. അഭ്യൂഹങ്ങൾക്കിടെ സോഷ്യൽ മീഡിയയിലൂടെ നിഹാരിക തന്നെയാണ് വേർപിരിയൽ വാർത്ത സ്ഥിരീകരിച്ചത്. ചൈതന്യയും താനും പരസ്പര സമ്മതത്തോടെ വേരി‍പിരിയുകയാണെന്ന് നിഹാരിക കുറിച്ചു. 

പരസ്പര സമ്മതത്തോടെ വേർപിരിയാൻ ഞാനും ചൈതന്യയും തീരുമാനിച്ചു. പുതിയ ജീവിതവുമായി മുന്നോട്ട് പോകുമ്പോള്‍ അനുകമ്പ കാണിക്കണമെന്ന് ആവശ്യപ്പെടുന്നു. എനിക്ക് പിന്നില്‍ നെടുംതൂണായി നിന്ന കുടുംബത്തിനും കൂട്ടുകാര്‍ക്കും നന്ദി. ദയവു ചെയ്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാന്‍ അഭ്യര്‍ഥിക്കുന്നു. മനസിലാക്കുന്നതിന് നന്ദി.- എന്നാണ് നിഹാരിക കുറിച്ചത്. 

ചൈതന്യയും നിഹാരികയും അകന്നു താമസിക്കുകയാണെന്ന് നേരത്തെ തന്നെ വാർത്തകൾ വന്നിരുന്നു. ഇൻസ്റ്റദ​ഗ്രാമിൽ നിന്ന് വിവാഹചിത്രങ്ങൾ ഡിലീറ്റ് ചെയ്തതോടെയാണ് അഭ്യഹങ്ങൾ ശക്തമായത്. സഹോദരനും നടനുമായ വരുണ്‍ തേജയുടെ വിവാഹനിശ്ചയത്തിലും ചൈതന്യ പങ്കെടുത്തില്ല. അഭ്യൂഹങ്ങൾ ശക്തമാകുകയായിരുന്നു.

Story image

2020 ഡിസംബറിലായിരുന്നു നിഹാരികയും ചൈതന്യയും വിവാഹിതരാവുന്നത്. ഉദയ്പൂരിലെ ഉദയ് വിലാസ് കൊട്ടാരത്തിൽവച്ച് രാജകീയമായിട്ടായിരുന്നു വിവാഹം നടന്നത്. ചിരഞ്ജീവി, അല്ലു അര്‍ജുന്‍, രാം ചരണ്‍ തുടങ്ങിയ തെന്നിന്ത്യയിലെ സൂപ്പർതാരങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. നിർമാതാവും നടനുമായ നാഗേന്ദ്ര ബാബുവിന്റെ മകളാണ് നിഹാരിക. 

Story image

തെലുങ്ക് ടെലിവിഷൻ ചാനലിൽ അവതാരകയായാണ് നിഹാരിക കരിയർ തുടങ്ങുന്നത്. ഒക മനസു ആണ് തെലുങ്കിലെ ആദ്യ ചിത്രം. ഒരു നല്ല നാൾ പാത്ത് സൊൽറേൻ, ഹാപ്പി വെഡിങ്ങ്, സൂര്യകാന്തം, സൈറാ നരസിംഹ റെഡ്ഡി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates