
ഷാറൂഖ് ഖാൻ്റെ വീട്ടിൽ അതിഥിയാകണോ? ഭാഗ്യശാലികളായ ദമ്പതികൾക്കായി താരകുടുംബം ഒരുങ്ങി
ഡൽഹിയിലെ വീട്ടിൽ അതിഥികളായി എത്താൻ അവസരമൊരുക്കിയിരിക്കുകയാണ് നടന്‍
ബോളിവുഡ് കിങ് ഖാൻ ഷാറൂഖിന്റെ വീട്ടിൽ ഒരു ദിവസം താമസിക്കാൻ അവസരമുണ്ടായാൽ ആരാണ് വേണ്ടെന്ന് വയ്ക്കുക. ഇപ്പോഴിതാ തന്റെ ഡൽഹിയിലെ വീട്ടിൽ അതിഥികളായി എത്താൻ അവസരമൊരുക്കിയിരിക്കുകയാണ് നടന്‍. ഷാറൂഖ് ഖാൻ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഡൽഹിയിലെ ആദ്യ നാളുകളിലെ ഒരുപാട് ഓർമ്മകൾ ഉള്ള വീടാണെന്ന് കുറിച്ചാണ് ഷാറൂഖ് പോസ്റ്റ് തുടങ്ങിയത്. ഈ വീട് നടന്റെ ഭാര്യയും ഇന്റീരിയർ ഡിസൈനറുമായ ഗൗരി ഖാൻ പുതിയ രൂപത്തിലാക്കിയിരിക്കുകയാണ്. ഇവിടം എയർബിഎൻബി (വാടകയ്ക്ക് താമസസൗകര്യം ഒരുക്കുന്ന സേവനദാതാക്കൾ) വഴി താത്പര്യമുള്ളവർക്ക് നൽകുകയാണെന്നാണ് താരം അറിയിച്ചത്.
ഭാഗ്യശാലികളായ ഒരു ദമ്പതികൾക്കാണ് താരത്തിന്റെ വീട്ടിൽ താമസിക്കാൻ അവസരം ലഭിക്കുക. പ്രണയദിനം പ്രമാണിച്ച് അടുത്തവർഷം ഫെബ്രുവരി 13, 14 തിയതികളിലാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ഗൗരി ഖാൻ അഭിമുറത്തിൽ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

Weekly horoscope (October 11- October 17, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

ഇരട്ട ചക്രവാതച്ചുഴി; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Today's Rashi Phalam October 12| പുതിയ വരുമാന മാർഗം കണ്ടെത്തും, സ്വർണം വാങ്ങാൻ അവസരം



