
'ചക്കക്കുരു പോലും കിട്ടിയില്ല, നിങ്ങടെ ഭ്രാന്തൊക്കെ മാറിയോടാ ചെക്കന്മാരെ?'; വീണ്ടും ട്രോളി വൃദ്ധി
റീലിന്റെ പേരില്‍ വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും നേരിടേണ്ടി വരുന്നുണ്ട് വൃദ്ധിയ്ക്ക്

പത്ത് വര്‍ഷത്തെ എല്‍ഡിഎഫ് ഭരണം അവസാനിപ്പിച്ച് കേരളം യുഡിഎഫിനെ അധികാരത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. 102 സീറ്റുകളുമായാണ് യുഡിഎഫ് ഭരണം പിടിച്ചത്. പതിവ് പോലെ ജനവിധി സോഷ്യല്‍ മീഡിയ ചര്‍ച്ചകളിലും നിറഞ്ഞു നില്‍ക്കുകയാണ്. ജയിച്ചവരെ അഭിനന്ദിച്ചും തോറ്റവരെ വിമര്ശിച്ചുമൊക്കെ പോസ്റ്റുകളും റീലുകളും സജീവമാണ്.
ഇതിനിടെ നടിയും സോഷ്യല്‍ മീഡിയ താരവുമായ വൃദ്ധി വിശാല്‍ പങ്കുവച്ച റീല്‍ വൈറലായി മാറിയിരിക്കുകയാണ്. എന്‍ഡിഎയെ മുന്നിലെ ട്വന്റി-ട്വന്റിയുടെ സെലിബ്രിറ്റി സ്ഥാനാര്‍ത്ഥികളുടെ പരാജയത്തെ ട്രോളുന്നതാണ് വൃദ്ധിയുടെ റീല്‍. നേരത്തേയും വൃദ്ധി താരങ്ങളെ ട്രോളി കയ്യടി നേടിയിരുന്നു. സ്ഥാനാര്‍ത്ഥികള്‍ പോലും അന്ന് വൃദ്ധിയെ അഭിനന്ദിച്ചെത്തിയിരുന്നു.
എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ അഖില്‍ മാരാര്‍, അഞ്ജലി നായര്‍, ആതിര ഡി നായര്‍, എന്നിവരുടെ പരാജയത്തെയാണ് വൃദ്ധി ട്രോളിയിരിക്കുന്നത്. ചക്ക ചിഹ്നത്തില്‍ മത്സരിച്ച ട്വന്റി-ട്വന്റി സ്ഥാനാര്‍ത്ഥികളെ ചക്ക വച്ച് തന്നെയാണ് ബാലതാരം കളിയാക്കുന്നത്. മൂക്കില്ലാ രാജ്യത്ത് എന്ന ചിത്രത്തിലെ ഫിലോമിനയുടെ ഹിറ്റ് ഡയലോഗ് ആയ നിങ്ങടെ ഭ്രാന്തൊക്കെ മാറിയോട ചെക്കന്മാരേ എന്ന് ചോദിച്ചാണ് വൃദ്ധി റീലിലെത്തുന്നത്.
അതേസമയം റീലിന്റെ പേരില്‍ വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും നേരിടേണ്ടി വരുന്നുണ്ട് വൃദ്ധിയ്ക്ക്. കമന്റ് ബോക്സില്‍ നിരവധി പേരാണ് എതിര്‍ത്തും അനുകൂലിച്ചുമൊക്കെ എത്തുന്നത്. ''ചക്കയോടൊപ്പം വേറെ കുറെ ചിഹ്നം വെച്ചു മത്സരിച്ചവര്‍ ഒക്കെ പോയി മോളെ... അരിവാളും ചുറ്റികയും നക്ഷത്രം അങ്ങനെ കുറെ, മോളെ നീ നാളെ മുതല്‍ ചാണകങ്ങളുടെ ഇരയാണ് കിട്ടുന്ന ചാന്‍സ് നിനക്കെതിരെ അവര്‍ ഉപയോഗിക്കും, കൊച്ചിനെ അങ്ങന കമന്റിട്ട് പൊങ്കാല ഇട്ട് വിരട്ടാന്‍ പറ്റില്ല എന്ന് ഉറപ്പിക്കുന്ന റീല്‍'' എന്നിങ്ങനെ പോവുകയാണ് കമന്റുകള്‍.
News Now
കുളത്തിലെ ചെങ്കൽ പടവിൽ വീണ് രണ്ടാം ക്ലാസുകാരി മരിച്ചു

Jantar Mantar Protest: സിജെപി വാർത്താ സമ്മേളനം ഉച്ചക്ക് രണ്ടിന്
'ഒരു വര്‍ഷത്തേക്ക് സമാധാന ലംഘനം പാടില്ല'; അഭിജിത് ദീപ്കെ അടക്കമുള്ള സിജെപി നേതാക്കളെ വിട്ടയച്ച് കോടതി

സുപ്രീം കോടതിയിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടു; ഇനി സമീപിച്ചിട്ട് കാര്യമില്ലെന്ന് കപിൽ സിബൽ

Summary
Child actor Vriddhi Vishal trolls 20-20 candidates after the election results came out.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ശ്രീലേഖ വന്നത് ഓഫര്‍ പ്രതീക്ഷിച്ച്; ബിജെപി ഭരണം നിലനിര്‍ത്തേണ്ട ആവശ്യം ഞങ്ങള്‍ക്കില്ല'

'അതൊരു വല്ലാത്ത അവസ്ഥയാണ്, ഇന്റിമേറ്റ് രംഗങ്ങൾ ഷൂട്ട് ചെയ്യുമ്പോൾ ഏറ്റവും അസ്വസ്ഥത ഉണ്ടാക്കുന്നത് അതാണ്'; സംവിധായകൻ


