
'നിന്റെ കലപില ശബ്ദമില്ലാതെ ഞാന്‍ എങ്ങനെ ജീവിക്കും?' സഹോദരിയുടെ വിയോഗത്തില്‍ നെഞ്ചുകലങ്ങി ചിത്ര അയ്യര്‍
വേഗത്തില്‍ ഓടിക്കോളൂ. ഞാന്‍ ഒപ്പമെത്തിക്കോളാം

സഹോദരിയുടെ വിയോഗത്തില്‍ ഉള്ളു കലങ്ങി ഗായിക ചിത്ര അയ്യര്‍. കഴിഞ്ഞ ദിവസം ഒമാനില്‍ ട്രക്കിങ്ങിനിടെ ഉണ്ടായ അപകടത്തിലാണ് ചിത്രയുടെ സഹോദരി ശാരദ അയ്യര്‍ മരിച്ചത്. സഹോദരി അപകടത്തില്‍ മരിച്ചുവെന്നും തങ്ങളെല്ലാം ഹൃദയം നുറുങ്ങിയിരിക്കുകയാണെന്നും സോഷ്യല്‍ മീഡിയയിലൂടെ ചിത്ര അറിയിച്ചിരിക്കുകയാണ്.
സഹോദരിയുടെ ചിത്രങ്ങളും വിഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച് തന്റെ വേദന പങ്കിടുന്നുണ്ട് ചിത്ര. ജനുവരി രണ്ടാം തിയ്യതിയായിരുന്നു അപകടമുണ്ടായത്. ശാരദയുടെ മൃതദേഹം കേരളത്തിലേക്ക് എത്തിക്കും. ജനുവരി ഏഴാം തിയ്യതിയാണ് മരണാനന്തരചടങ്ങുകള്‍ നടത്തുക. പിന്നാലെയാണ് ചിത്ര വൈകാരികമായ കുറിപ്പിലൂടെ സഹോദരിയെ ഓര്‍ക്കുന്നത്.
''ഓടിക്കോളൂ കുഞ്ഞനുജത്തി. വേഗത്തില്‍ ഓടിക്കോളൂ. ഞാന്‍ ഒപ്പമെത്തിക്കോളാം. ഞാന്‍ വാക്ക് തരുന്നു. നിന്നെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു. ഫോണിന്റെ മറു തലയ്ക്കല്‍ നിന്റെ കലപില ശബ്ദമില്ലാതെ, അടുത്ത മുറിയില്‍ നിന്നുമുള്ള നിന്റെ അലര്‍ച്ച കേള്‍ക്കാതെ? നിന്റെ ശല്യപ്പെടുത്തലില്ലാതെ, നീ നീയാരിക്കുന്നതുമില്ലാതെ ഞാന്‍ ഇനിയെന്ത് ചെയ്യും?'' എന്നാണ് ചിത്രയുടെ കുറിപ്പ്.
ഒമാനിലെ വടക്കന്‍ ദാഖിലിയ്യ ഗവര്‍ണറേറ്റിലെ ബഹ് ലയിലെ ജബല്‍ശംസില്‍ സുഹൃത്തിക്കള്‍ക്കൊപ്പം ട്രക്കിങ് നടത്തുന്നതിനിടെയാണ് ശാരദ അപകടത്തില്‍ പെടുന്നത്. കൊല്ലം സ്വദേശിയായ ശാരദ മസ്കറ്റില്‍ സ്ഥിരതാമസമാക്കിയിരുന്നു. കഴിഞ്ഞ മാസം, ഡിസംബര്‍ 11 നാണ് പിതാവ് രാജദുരൈ അയ്യര്‍ അന്തരിച്ചത്. ദിവസങ്ങള്‍ക്ക് പിന്നാലെ മകളുടെ വിയോഗവും സംഭവിച്ചതോടെ കുടുംബം തകര്‍ന്നിരിക്കുകയാണ്.
News Now
9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും

‘നേത്ര’... കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥി
'അംബാനിയാണോ ഇന്ത്യയുടെ യഥാര്‍ഥ ബോസ്?'; സ്റ്റാര്‍ലിങ്കിന് ലൈസന്‍സ് വൈകുന്നതില്‍ മസ്കിന്റെ വിമര്‍ശനം

Summary
Chitra Iyer pens an emotional note about losing her sister in a freak accident during trekking.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'എന്നിലൂടെ അച്ഛന് ഇനിയും ജീവിക്കും, ഉമ്മ'; അച്ഛന്റെ വിയോഗത്തില്‍ വിങ്ങി യദുകൃഷ്ണന്

'തിരിഞ്ഞു നോക്കുമ്പോള്‍ അച്ഛന് കരയുകയാണ്, അതിന് ശേഷം എന്റെ കൂടെ റെക്കോര്‍ഡിങിന് വന്നിട്ടില്ല'; വിങ്ങലോടെ കെഎസ് ചിത്ര


