
ടെസ്റ്റ് പദവിയുള്ള രാജ്യങ്ങളിലെ ക്യാപ്റ്റന്മാരില് ഏറ്റവും വേഗം ടി20 സെഞ്ച്വറി തികയ്ക്കുന്ന താരങ്ങളുടെ പട്ടികയില് മൂന്നാമതെത്താനും അയ്യര്ക്കായി

News Now
ലഖ്നൗ: വെസ്റ്റ് ഇന്ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്, ക്യാപ്റ്റന് ശ്രേയസ് അയ്യരുടെ സെഞ്ച്വറിക്കരുത്തിലാണ് ഇന്ത്യ അനായസ ജയം സ്വന്തമാക്കിയത്. ലഖ്നൗവിലെ ഏകന സ്റ്റേഡിയത്തില് നടന്ന മത്സരത്തില് 8 വിക്കറ്റിനാണ് ഇന്ത്യ വെസ്റ്റ് ഇന്ഡീസിനെ തകര്ത്തത്. മത്സരത്തില് സെഞ്ച്വറി നേടിയതിനൊപ്പം, വിരാട് കോഹ്ലിയുടെ പേരിലുണ്ടായിരുന്ന വലിയൊരു റെക്കോര്ഡും ശ്രേയസ് സ്വന്തം പേരിലാക്കി.
ടി20 മത്സരങ്ങളില് റണ് ചേസ് ചെയ്യുമ്പോള് ഒരു ഇന്ത്യന് ക്യാപ്റ്റന് നേടുന്ന ഏറ്റവും ഉയര്ന്ന വ്യക്തിഗത സ്കോര് എന്ന വിരാട് കോഹ്ലിയുടെ റെക്കോര്ഡാണ് അയ്യര് മറികടന്നത്. 2019 ഡിസംബറില് വെസ്റ്റ് ഇന്ഡീസിനെതിരെ തന്നെ പുറത്താകാതെ 94 റണ്സ് നേടിയതായിരുന്നു കോഹ്ലിയുടെ റെക്കോര്ഡ്. പുറത്താകാതെ 102 റണ്സ് നേടി അയ്യര് ഈ പട്ടികയില് ഒന്നാമതെത്തി. 2019ല് ബംഗ്ലാദേശിനെതിരെ പുറത്താകാതെ 85 റണ്സ് നേടിയ രോഹിത് ശര്മയാണ് ഈ പട്ടികയില് മൂന്നാമത്.
ടെസ്റ്റ് പദവിയുള്ള രാജ്യങ്ങളിലെ ക്യാപ്റ്റന്മാരില് ഏറ്റവും വേഗത്തില് ടി20 സെഞ്ച്വറി തികയ്ക്കുന്ന താരങ്ങളുടെ പട്ടികയില് ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്കിനൊപ്പം (42 പന്ത്) മൂന്നാമതെത്താനും അയ്യര്ക്കായി. 35 പന്തില് സെഞ്ച്വറി നേടിയ രോഹിത് ശര്മയാണ് ഈ പട്ടികയില് ഇന്ത്യക്കാരില് മുന്നില്. 42 പന്തില് പുറത്താകാതെ 102 റണ്സ് അടിച്ചുകൂട്ടിയ ശ്രേയസിന്റെ കന്നി ടി20 സെഞ്ച്വറിയാണ് ലഖ്നൗവില് പിറന്നത്. 10 ഫോറും ആറ് സിക്സും അടങ്ങുന്നതാണ് ഇന്നിങ്സ്. വിന്ഡീസ് ഉയര്ത്തിയ 172 റണ്സ് വിജയലക്ഷ്യം 14.4 ഓവറില് ഇന്ത്യ മറികടന്നു.
മത്സരശേഷം സംസാരിച്ച ശ്രേയസ് അയ്യര് തന്റെ കന്നി ട്വന്റി-20 സെഞ്ചുറി നേട്ടത്തില് സന്തോഷം പങ്കുവെച്ചു. കളത്തിലിറങ്ങുന്നതിന് മുന്പ് ഒരു സെഞ്ച്വറി നേടണമെന്ന് ഞാന് ആഗ്രഹിച്ചിരുന്നു. അത് യാഥാര്ഥ്യമായി. സ്വപ്നങ്ങള് സത്യമാകുമെന്ന് ഇപ്പോള് എനിക്ക് പറയാന് കഴിയും. ടീമിലെ എല്ലാവരും തങ്ങളുടെ ദിവസം പരമാവധി പ്രയോജനപ്പെടുത്തണമെന്നാണ് ഡ്രസ്സിങ് റൂമിലെ ചര്ച്ച. ഈ ഒരു മനോഭാവത്തോടെ മുന്നോട്ട് പോയാല് ടി20യിലെ ഏറ്റവും അപകടകാരികളായ ടീമായി മാറാന് ഇന്ത്യക്ക് സാധിക്കുമെന്നും താരം പറഞ്ഞു.
Summary
Shreyas Iyer Shatters Virat Kohli's All-Time T20I Record With Blazing Maiden Century Against West Indies
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates








