
'മോഹൻലാൽ വാക്കു പാലിച്ചില്ല': ബറോസ് കോപ്പിയടി വിവാദത്തില്‍ പരാതിക്കാരന്‍
പ്രവാസി മലയാളിയായ ജോര്‍ജ് തുണ്ടിപറമ്പിലാണ് ബറോസിനെതിരെ നിയമപോരാട്ടം നടത്തുന്നത്

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് റിലീസിന് ഒരുങ്ങുകയാണ്. അതിനിടെ വലിയ ചര്‍ച്ചയാവുകയാണ് ചിത്രത്തിനെതിരെ ഉയരുന്ന കോപ്പിയടി വിവാദം. പ്രവാസി മലയാളിയായ ജോര്‍ജ് തുണ്ടിപറമ്പിലാണ് ബറോസിനെതിരെ നിയമപോരാട്ടം നടത്തുന്നത്. പ്രശ്‌നം ചര്‍ച്ച ചെയ്യാമെന്ന് മോഹന്‍ലാല്‍ വാക്കു നല്‍കിയെങ്കിലും അത് പാലിച്ചില്ലെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് ജോര്‍ജ് പറഞ്ഞു.
തന്റെ നോവലായ മായയുമായി ചിത്രത്തിന്റെ കഥയ്ക്ക് ബന്ധമുണ്ട് എന്നാണ് ജോര്‍ജിന്റെ ആരോപണം. ജിജോ പുന്നൂസ് എഴുതിയ നോവലാണ് സിനിമയ്ക്ക് ആധാരം എന്നാണ് ബറോസിന്‍റെ അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ജിജോയാണ് ആദ്യം തിരക്കഥ എഴുതിയത്. തുടര്‍ന്ന് ടി കെ രാജീവ് കുമാര്‍ തിരുത്തല്‍ വരുത്തുകയായിരുന്നു. തന്റെ നോവല്‍ മായയുമായി കഥയ്ക്ക് സാമ്യയുണ്ടെന്നും ഇത് പകര്‍പ്പവകാശ ലംഘനമാണെന്നുമാണ് ജോര്‍ജ് വക്കീല്‍ നോട്ടീസില്‍ പറയുന്നത്. ചിത്രം റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തുടര്‍ നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ജോര്‍ജ് സിനിമാപ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ അതില്‍ നടപടികള്‍ ഉണ്ടാവാതിരുന്നതിനാലാണ് നിയമനടപടികളുമായി മുന്നോട്ടുപോയത് എന്നാണ് അദ്ദേഹം പറയുന്നത്.
മൂന്നാഴ്ച മുന്‍പ് തന്നെ മോഹന്‍ലാല്‍ ഫോണ്‍ വിളിച്ചിരുന്നു എന്ന് ജോര്‍ജ് പറയുന്നു. പ്രശ്‌നത്തേക്കുറിച്ച് അദ്ദേഹത്തിന് അറിയില്ലായിരുന്നു എന്നാണ് പറഞ്ഞത്. എനിക്ക് അദ്ദേഹവുമായി ഒരു പ്രശ്‌നമില്ലെന്നും എന്റെ എതിര്‍പ്പ് നോവലിനോടാണ് എന്നും ഞാന്‍ പറഞ്ഞു. എന്റെ നോവലിന്റെ ഒരു കോപ്പി നല്‍കാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെട്ടു. ഞാന്‍ അദ്ദേഹത്തിന് എത്തിച്ചുകൊടുത്തു. തിരിച്ചുവിളിക്കാമെന്ന് അദ്ദേഹം പറഞ്ഞെങ്കിലും അതുണ്ടായില്ല. അതിനാലാണ് കോടതിയില്‍ പോകാന്‍ തീരുമാനിച്ചതെന്നും ജോര്‍ജ് പറഞ്ഞു.
WHAT TO READ NEXT

എട മോനെ! ലാലേട്ടനെ കെട്ടിപ്പിടിച്ച് ചുംബിച്ച് ഫാഫ, വൈറൽ ചിത്രം
ആലപ്പുഴ സ്വദേശിയായ ജോര്‍ജ് ഇപ്പോള്‍ ജര്‍മനിയിലാണ് താമസിക്കുന്നത്. 2008ലാണ് ഇദ്ദേഹം മായ എന്ന നോവല്‍ എഴുതുന്നത്. ഫോര്‍ട്ട് കൊച്ചി മേഖലയില്‍ പ്രചാരത്തിലുള്ള കാപ്പിരി മുത്തപ്പന്‍ എന്ന ഭൂതത്തിന്റെ കഥയെ ആസ്പദമാക്കിയുള്ളതാണ് നോവല്‍. ആഫ്രിക്കന്‍ അടിമയായിരുന്ന കാപ്പിരി മുത്തപ്പനെ തന്റെ ഉടമയായ പോര്‍ച്ചുഗീസുകാരന്‍ നാട്ടിലേക്ക് മടങ്ങുന്നതിന് മുന്‍പ് കൊല്ലും. തുടര്‍ന്ന് ഭൂതമായി മാറിയ അടിമ തന്റെ യജമാനന്‍ തിരിച്ചുവരുന്നതുവരെ അദ്ദേഹത്തിന്റെ നിധി കാക്കുന്നതായാണ് പറയുന്നത്. തന്റെ നോവലില്‍ 18കാരിയായ മായയാണ് നിധിയുടെ അവകാശിയായി കാണിക്കുന്നത്. ഇവര്‍ക്ക് മാത്രമാണ് കാപ്പിരി മുത്തപ്പനെ കാണാനാവുക.
തന്റെ നോവലിന്റെ ഒരു കോപ്പി ഒരു സുഹൃത്തിന് നല്‍കിയിരുന്നു. പിന്നീട് ഇത് ടി കെ രാജീവ് കുമാറിന്റെ കയ്യിലെത്തി എന്നാണ് ജോര്‍ജ് ആരോപിക്കുന്നത്. അടുത്തിടെയാണ് തന്റെ നോവലുമായി സിനിമയ്ക്ക് സാമ്യമുണ്ടെന്ന് മനസിലാക്കിയത് എന്നാണ് അദ്ദേഹം പറയുന്നത്.
ജിജോ പുന്നൂസ് എഴുതിയ റോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍ എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിജോ പുന്നൂസിന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള നോവലിന്റെ അഞ്ച് അധ്യായം വായിച്ചെന്നും തന്റെ നോവലിലേതു പോലെ തന്നെയാണ് എന്നും ജോര്‍ജ് ആരോപിച്ചു. ഭൂതത്തിന്റെ യജമാനനായി പെണ്‍കുട്ടിയെ കൊണ്ടുവന്നതും പെണ്‍കുട്ടിക്ക് മാത്രം ഭൂതത്തെ കാണാന്‍ പറ്റുന്നതുമെല്ലാം തന്റെ നോവലിലേതു പോലെയാണ് എന്നാണ് അദ്ദേഹം പറയുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
'ഇത് നൂറ് ശതമാനം പകര്‍പ്പവകാശ ലംഘനമാണ്. എന്റെ ചില സുഹൃത്തുക്കള്‍ ഇതേക്കുറിച്ച് പറഞ്ഞെങ്കിലും ഞാന്‍ വിശ്വസിച്ചില്ല. ഞാന്‍ നാവല്‍ വായിച്ചപ്പോഴാണ് അത് സത്യമാണെന്ന് മനസിലായത്. ഓരോ അധ്യായവും ഓരോ ചെറിയ പേജാണ്. നോവലിനെ ആസ്പദമാക്കിയുള്ളതാണ് തിരക്കഥ എന്ന് ആളുകളെ വിശ്വസിപ്പിക്കാനാണ് ഇത്.'- ജോര്‍ജ് പറഞ്ഞു.
വിഷയത്തില്‍ പ്രതികരിക്കാന്‍ ടികെ രാജീവ് കുമാര്‍ തയാറായില്ല. എന്നാല്‍ ലീഗല്‍ നോട്ടീസിന് നല്‍കിയ മറുപടിയില്‍ ജിജോ പുന്നൂസ് ആരോപണങ്ങള്‍ തള്ളി. സെപ്റ്റംബര്‍ 12നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: ഡല്‍ഹി പൊലീസ് വിമാനത്തിനുള്ളില്‍, ദീപ്കെ കസ്റ്റഡിയില്‍; നാടകീയ നീക്കം

സിജെപി സമരത്തിന് പിന്തുണ; പിണറായി ഉള്‍പ്പടെ സിപിഎം നേതാക്കള്‍ കസ്റ്റഡിയില്‍

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടു വച്ചാല്‍ 'പണികിട്ടും', പിഴയും തടവും; മുന്നറിയിപ്പുമായി റെയില്‍വേ

മെസി വിവാദം: സ്പോണ്‍സറുടെ കണക്ക് 70 കോടി, സ്റ്റേഡിയം നവീകരണത്തിന് ചെലവായത് 8.44 കോടി!



