രശ്മികയ്ക്കു പിന്നാലെ കത്രീന കെയ്ഫ്; വീണ്ടും ഡീപ് ഫേക്ക്; സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍

ഐഐ ടൂള്‍ ഉപയോഗിച്ച് വീഡിയോകളിലും ചിത്രങ്ങളിലും മാറ്റിയിട്ടുണ്ടെന്ന് വ്യക്തമാക്കി പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നുണ്ട്.

ഫോട്ടോ: ഇൻസ്റ്റ​ഗ്രാം
Edited by :migrator
Last Updated :20 ജനുവരി 2024, 9:27 am IST

രശ്മിക മന്ദാനയുടെ ഡീപ്‌ഫേക്ക് വീഡിയോ പുറത്ത് വന്നതിന് ശേഷം കത്രീന കെയ്ഫിന്റെയും വ്യാജ ചിത്രം പ്രചരിക്കുന്നതായി സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍. ടൈഗര്‍ 3യിലെ ടവ്വല്‍ ഫൈറ്റ് ചിത്രങ്ങളാണ് മോര്‍ഫ് ചെയ്തിരിക്കുന്നത്. 

ഐഐ ടൂള്‍ ഉപയോഗിച്ച് വീഡിയോകളിലും ചിത്രങ്ങളിലും മാറ്റിയിട്ടുണ്ടെന്ന് വ്യക്തമാക്കി പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നുണ്ട്. 

ടൈഗര്‍ 3യിലെ കത്രീന കൈഫിന്റെ ടവല്‍ രംഗം മോര്‍ഫ് ചെയ്യപ്പെടുന്നു. ഡീപ്‌ഫേക്ക് ചിത്രം ശ്രദ്ധ നേടുന്നു. ഇത് ശരിക്കും ലജ്ജാകരമാണ്. എഐ ഒരു മികച്ച ഉപകരണമാണ്, പക്ഷേ സ്ത്രീകളെ മോര്‍ഫ് ചെയ്യാന്‍ ഇത് ഉപയോഗിക്കുന്നത് തികച്ചും ക്രിമിനല്‍ കുറ്റമാണ്. വെറുപ്പ് തോന്നുന്നുവെന്ന് പ്രണീത് എന്ന ഒരാള്‍ എക്‌സില്‍ കുറിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now