
'കുറച്ചു കൂടി നന്നാക്കണം എന്ന് അച്ഛനെപ്പോഴും പറയും, ഇത്തവണ...'; 'റാവു ബഹദൂർ' വിജയാഘോഷത്തിൽ കണ്ണ് നിറഞ്ഞ് ദീപ തോമസ്
മാതാപിതാക്കള്‍ സിനിമ കണ്ട് അഭിനന്ദിച്ചുവെന്നും അതാണ് തനിക്ക് ലഭിച്ച ഏറ്റവും വലിയ പ്രശംസ എന്നും ദീപ പറഞ്ഞു.

വെങ്കടേഷ് മഹ സംവിധാനം ചെയ്ത 'റാവു ബഹദൂർ' എന്ന ചിത്രം മികച്ച അഭിപ്രായമാണ് തിയറ്ററുകളിൽ നിന്ന് നേടുന്നത്. സൈക്കോളജിക്കൽ ത്രില്ലറായെത്തിയ ചിത്രത്തിൽ മലയാളി താരം ദീപ തോമസാണ് നായികയായെത്തിയത്. സത്യ ദേവ് ആണ് ചിത്രത്തിലെ നായകൻ. ചിത്രത്തിന്റെ വിജയാഘോഷ പരിപാടിയിൽ വികാരാധീനയായ ദീപയുടെ ചിത്രങ്ങളും വിഡിയോയുമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.
മാതാപിതാക്കള്‍ സിനിമ കണ്ട് അഭിനന്ദിച്ചുവെന്നും അതാണ് തനിക്ക് ലഭിച്ച ഏറ്റവും വലിയ പ്രശംസ എന്നും ദീപ പറഞ്ഞു. സംസാരിക്കുന്നതിനിടയില്‍ താരം കരയുകയും സദസിലിരുന്ന സഹതാരങ്ങളും അണിയറ പ്രവര്‍ത്തകരും ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു.
"ഇന്നലെ പ്രേക്ഷകര്‍ക്കൊപ്പം തിയറ്ററിലിരുന്ന് സിനിമ കാണുമ്പോള്‍ അവര്‍ ചിരിക്കുകയും കരയുകയും അങ്ങനെ ഈ സിനിമയുടെ എല്ലാ വികാരങ്ങള്‍ക്കൊപ്പം അവര്‍ പോയി. എന്‍റെ മാതാപിതാക്കള്‍ക്ക് തെലുങ്ക് അറിയില്ല. ഇന്നലെ സബ്ടൈറ്റില്‍ വച്ച് സിനിമ കാണുമ്പോള്‍ അക്ഷരാര്‍ഥത്തില്‍ അവര്‍ ചിരിക്കുന്നതും കരയുന്നതും കണ്ട് എനിക്ക് അഭിമാനം തോന്നി.
ദീപ, കുറച്ചു കൂടി നന്നാക്കണം എന്ന് അച്ഛന്‍ എപ്പോഴും പറയും. ഇപ്രാവശ്യം എനിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ പ്രശംസയാണ് ലഭിച്ചത്. ദീപ ഇത് നിന്‍റെ ബെസ്റ്റ് പെര്‍ഫോമന്‍സാണെന്ന് അച്ഛന്‍ പറഞ്ഞു".- ദീപ കൂട്ടിച്ചേര്‍ത്തു. തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബുവിന്റെ ജിഎംബി എന്റർടെയ്ൻമെന്റ്സാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Deepa Thomas got emotional on Rao Bahadur movie success meet.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


റിയല്‍ എസ്റ്റേറ്റിലേക്ക് പോയ ചാക്കോച്ചനും ദുഃഖിച്ചിരുന്ന മീര ജാസ്മിനും റീ എന്‍ട്രിയ്ക്ക് കാരണമായത് എന്‍റെ സിനിമകള്‍: ഉര്‍വശി

'അടുത്ത ഹീറോ വന്നു നിൽക്കുന്നേ, എല്ലാവരും ഇവനെ നോക്കി വച്ചോ'; 'അയ്യോ, ചേച്ചി കളിയാക്കാതെ എന്ന് നസ്ലിൻ പറയും'



