
'വാമിഖയ്ക്കും ഒരു കാർ കൊടുക്കാമായിരുന്നു, സ്ത്രീ ആയതുകൊണ്ട് ഒതുക്കുകയാണോ ?'; 'ഡിസി' വിജയാഘോഷത്തിൽ സൺ പിക്ചേഴ്സിന് വിമർശനം
'ചന്ദ്രയും ഇതിന് അർഹയാണെന്നാണ്' നടി സാനിയ അയ്യപ്പൻ കുറിച്ചിരിക്കുന്നത്.

ഈ വർഷം പുറത്തിറങ്ങിയതിൽ മികച്ച അഭിപ്രായവും ബോക്സ് ഓഫീസ് കളക്ഷനും നേടിയ തമിഴ് ചിത്രങ്ങളിലൊന്നാണ് 'ഡിസി'. അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ചിത്രത്തിൽ ലോകേഷ് കനകരാജ് ആണ് നായകനായെത്തിയത്. 100 കോടിയിലേറെ ചിത്രം കളക്ട് ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം 'ഡിസി' ഒടിടി സ്ട്രീമിങ് ആരംഭിക്കുകയും ചെയ്തു.
ചിത്രത്തിൽ അനിരുദ്ധ് രവിചന്ദറിന്റെ ബാക്ക്ഗ്രൗണ്ട് സ്കോർ ആണ് ഏറ്റവും കൂടുതൽ കയ്യടി വാങ്ങിയത്. ഡിസിയുടെ വിജയത്തിന്റെ സന്തോഷത്തില്‍ നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് അണിയറപ്രവര്‍ത്തകര്‍ക്ക് നല്‍കിയ സമ്മാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
സംവിധായകന്‍ അരുണ്‍ മാതേശ്വരന്‍, നായകന്‍ ലോകേഷ്, സംഗീത സംവിധാനം ചെയ്ത അനിരുദ്ധ് എന്നിവര്‍ക്ക് സണ്‍ പിക്‌ചേഴ്‌സിന്റെ ഉടമ കലാനിധി മാരന്‍ ബിഎംഡബ്ല്യൂ കാര്‍ സമ്മാനമായി നല്‍കുന്നതിന്റെ വിഡിയോയും ചിത്രങ്ങളും ഇതിനോടകം വൈറലായി. എന്നാല്‍ ചിത്രത്തെ താങ്ങി നിര്‍ത്തിയ നായിക വാമിഖയ്ക്ക് കാറൊന്നും നല്‍കാത്തതില്‍ പലരും സണ്‍ പിക്‌ചേഴ്‌സിനെ വിമര്‍ശിക്കുകയാണ്.
സ്ത്രീയായതു കൊണ്ട് ഒതുക്കുകയാണോ എന്നാണ് പലരും ചോദിക്കുന്നത്. 'ഡിസി' എന്ന സിനിമയില്‍ ലോകേഷും അനിരുദ്ധും എത്ര മാത്രം പ്രധാനമാണോ അത്രത്തോളം പ്രാധാന്യം വാമിഖയ്ക്കും ഉണ്ടെന്ന് വിഡിയോക്ക് താഴെ കമന്റുകളുണ്ട്. നായകനും സംവിധായകനും കാര്‍ സമ്മാനിക്കുന്ന ക്ലീഷേയില്‍ നിന്ന് നായികയെയും പരിഗണിച്ച് മാറ്റത്തിന് തുടക്കം കുറിക്കാനും ചിലര്‍ നിര്‍ദേശിക്കുന്നു.
'ചന്ദ്രയും ഇതിന് അർഹയാണെന്നാണ്' നടി സാനിയ അയ്യപ്പൻ കുറിച്ചിരിക്കുന്നത്. ചിത്രത്തിന് വേണ്ടി ഓടി നടന്ന് പ്രൊമോഷന്‍ നല്‍കിയവരില്‍ ഒരാള്‍ വാമിഖയായിരുന്നെന്നും അവരെ ഒഴിവാക്കിയത് മോശമായെന്നും ചിലർ കുറിച്ചിട്ടുണ്ട്. സണ്‍ പിക്‌ചേഴ്‌സ് ഇത് ആദ്യമായല്ല സിനിമയുടെ വിജയത്തില്‍ അണിയറപ്രവര്‍ത്തകര്‍ക്ക് കാര്‍ സമ്മാനിക്കുന്നത്.
'ജയിലര്‍' ഹിറ്റായ സമയത്ത് രജനിക്കും അനിരുദ്ധിനും കാര്‍ സമ്മാനിച്ചത് വലിയ വാര്‍ത്തയായിരുന്നു. വാമിഖയ്ക്ക് പുറമെ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായി വേഷമിട്ട സഞ്ജനയെയും കലാനിധി മാരന്‍ അവഗണിച്ചെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. തമിഴ് സിനിമയുടെ പാട്രിയാര്‍ക്കല്‍ ചിന്താഗതിയാണ് ഇതെന്നും ചിലർ പറയുന്നുണ്ട്.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Social media criticize Sun Pictures after DC success.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


കാര്‍ പാലത്തില്‍നിന്ന് താഴേക്ക് പതിച്ചു; ഇടുക്കിയില്‍ വിനോദ യാത്രയ്ക്കെത്തിയ സംഘം അപകടത്തില്‍പ്പെട്ടു, ഒരു മരണം

'നാട്ടിലുള്ള സ്ത്രീ പീഡകര്‍ക്കും സ്റ്റോക്കര്‍മാര്‍ക്കുമൊക്കെ തികഞ്ഞ പ്രോത്സാഹനമാണ് ഈ ആഭാസത്തിലൂടെ കിട്ടുന്നത്'



