'ജ്വാല അഭിമാനമാണ്', അതുകൊണ്ടാണ് ഈ സ്പെഷൽ ലെഹങ്ക; വിവാഹവസ്ത്രത്തെക്കുറിച്ച് ഡിസൈനർ 

വിവാഹ റിസപ്ഷന് ജ്വാല അണിഞ്ഞ ലെഹങ്കയാണ് ഇപ്പോൾ ഫാഷൻ പ്രേമികളുടെ ചർച്ച

ചിത്രം: ഇന്‍സ്റ്റഗ്രാം
Last Updated :20 January 2024, 8:43 am IST

തമിഴ് നടൻ വിഷ്ണു വിശാലിന്റെയും ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയുടെയും വിവാഹം ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. വിവാഹാഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധനേടുന്നത്. വിവാഹ റിസപ്ഷന് ജ്വാല അണിഞ്ഞ ലെഹങ്കയാണ് ഇപ്പോൾ ഫാഷൻ പ്രേമികളുടെ ചർച്ച. 

മജന്ത നിറത്തിൽ മെറ്റാലിക് ഹാൻഡ് എബ്രോയിഡറി ലെഹങ്കയാണ് ജ്വാല അണിഞ്ഞത്. ഡിസൈനർ അമിത് അഗർവാളാണ് ജ്വാലയ്ക്ക് വേണ്ടി  ഈ ലെഹങ്ക ഒരുക്കിയത്. 

ജ്വാലയുടെ വ്യക്തിത്വത്തിന് ഇണങ്ങുന്ന രീതിയിലാണ് താൻ ഡ്രസ്സ് ഡിസൈൻ ചെയ്തതെന്നാണ് അമിത് അഗർവാൾ പറയുന്നത്. “ജ്വാല എന്നെ സംബന്ധിച്ച് കരുത്തിന്റെ ഒരു അടയാളം മാത്രമല്ല, അഭിമാനം കൂടിയാണ്. അതിനാലാണ് ജ്വാലയ്ക്കായി ആ വ്യക്തിത്വത്തിന് കൂടുതൽ തിളക്കം നൽകുന്ന ഒരു സ്പെഷൽ ഔട്ട്ഫിറ്റ് തന്നെ നൽകണമെന്ന് ഞാനാഗ്രഹിച്ചത്,” ഡിസൈനർ അമിത് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now