
'27 വര്‍ഷം മിഠായി പോലെ കഴിച്ചത് തെറ്റായ ഗുളിക; വയലന്റായി ഇറങ്ങിയോടും'; ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ദേവി അജിത്ത്
ഭര്‍ത്താവ് മരിക്കാന്‍ കാത്തിരിക്കുകയായിരുന്നോ? തുടങ്ങി ഒരുപാട് ചോദ്യങ്ങള്‍ കേള്‍ക്കേണ്ടി വന്നു.

ടെലിവിഷനിലൂടേയും സിനിമയിലൂടേയും സുപരിചിതയായ നടിയാണ് ദേവി അജിത്ത്. നിര്‍മാതാവ് അജിത്ത് കുമാറാണ് ദേവിയുടെ ഭര്‍ത്താവ്. ജയറാം നായകനായ ദ കാര്‍ നിര്‍മിച്ചത് അജിത്തായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ റിലീസിന് മുമ്പ് അദ്ദേഹം മരണപ്പെട്ടു. പിന്നീടങ്ങോട്ട് തനിക്ക് ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ച് ദേവി അജിത്ത് സംസാരിക്കുകയാണ്.
27 വര്‍ഷമായി പിന്തുടര്ന്നിരുന്ന തെറ്റായ ശീലങ്ങള്‍ കാരണം നേരിടേണ്ടി വന്ന ആരോഗ്യപ്രശനങ്ങളെക്കുറിച്ചും സംസാരിക്കുന്നുണ്ട് ദേവി അജിത്ത്. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അവര്‍ മനസ് തുറന്നത്. ആ വാക്കുകളിലേക്ക്:
''ദി കാര്‍ ഉണ്ടാക്കിയ കടം ഞാനും എന്റെ വീട്ടുകാരും അജിത്തിന്റെ വീട്ടുകാരും ചേര്‍ന്നാണ് തീര്‍ത്തത്. പൈസ പോയെന്നത് മാത്രമല്ല, എന്റെ ജീവിതം ആകെ മാറി. മാനസികമായി ബാധിച്ചു. അജിയുടെ മൃതദേഹം പോലും ഞാന്‍ കണ്ടിട്ടില്ല. ഷോക്കിലായിരുന്നു. ഒന്നര മാസം കിടപ്പിലുമായിരുന്നു. ഞാന്‍ ഒന്നും അറിഞ്ഞിട്ടില്ല. അജിയുടെ മരണ ശേഷം അവതാരകയായി. പിന്നീട് അഭിനയിക്കുകയും ചെയ്തു. അന്നും വിമര്‍ശനം കേട്ടു. വെള്ള സാരിയൊക്കെ ഉടുത്ത് നടക്കേണ്ടതല്ലേ? ഭര്‍ത്താവ് മരിക്കാന്‍ കാത്തിരിക്കുകയായിരുന്നോ? തുടങ്ങി ഒരുപാട് ചോദ്യങ്ങള്‍ കേള്‍ക്കേണ്ടി വന്നു.
എനിക്ക് അന്ന് 24 വയസാണ്. അതൊന്നും ഉള്ളിലേക്ക് എടുക്കുന്ന ആളല്ല. അക്കാലത്ത് ആളുകള്‍ എന്നെക്കുറിച്ച് എന്തൊക്കയോ നെഗറ്റീവ് പറയുമായിരുന്നു. അജിയുടെ മരണ ശേഷം എനിക്ക് ഹിസ്റ്റീരിയ പോലൊരു അവസ്ഥ വന്നിരുന്നു. അതിന്റെ ചികിത്സയും നടന്നിരുന്നു. ഭയങ്കരമായി വയലന്റാകും. ഇറങ്ങിയോടും. അന്ന് കുഞ്ഞിന് മൂന്നര വയസ് മാത്രമാണ്. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച ശേഷമാണ് വീണ്ടും അഭിനയിച്ച് തുടങ്ങിയത്. അല്ലായിരുന്നുവെങ്കില്‍ മാനസിക രോഗിയായി പോയേനെ.
24 വയസ് മുതല്‍ അറിയാതെ കഴിച്ചുപോയ ചില മരുന്നുകളുണ്ട്. ഹിസ്റ്റീരിയ വന്നപ്പോള്‍ സൈക്കാട്രിക് മരുന്നുകള്‍ അല്ല ഞാന്‍ എടുത്തിരുന്നത്. രണ്ട് വര്‍ഷം മുമ്പ് സീഷര്‍ വന്നു. സംസാരിച്ചു കൊണ്ടിരിക്കെയാണ് വരുന്നത്. ഫിസിക്കലി എനിക്ക് പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ 24 വയസ് മുതല്‍ ഞാന്‍ കഴിച്ചിരുന്ന മരുന്നുകളെല്ലാം തെറ്റായിരുന്നു.
നെര്‍വ് അറ്റാക്ക് വന്ന ശേഷം വെല്ലൂരില്‍ ചികിത്സയ്ക്ക് പോയപ്പോഴാണ് ഇതുവരെ കഴിച്ചിരുന്ന മരുന്നുകള്‍ തെറ്റായിരുന്നുവെന്ന് അറിയുന്നത്. ആ മരുന്നുകള്‍ കഴിക്കുമ്പോള്‍ ഒരു കിക്ക് കിട്ടുമായിരുന്നു. അതുകൊണ്ട് മിഠായി പോലെ ഇടയ്ക്കിടയ്ക്ക് കഴിക്കുമായിരുന്നു. മാത്രമല്ല ഞാന്‍ മദ്യപിക്കുമായിരുന്നു. സങ്കടവും കരച്ചിലുമൊക്കെയായിരുന്നു. അതൊന്നും പക്ഷെ എനിക്ക് ഓര്‍മയില്ല.
ഒന്നര മാസത്തെ ചികിത്സയിലാണ് അതൊക്കെ മനസിലാക്കിയത്. 27 വര്‍ഷം ജീവിതത്തില്‍ ഇതൊക്കെയാണ് സംഭവിച്ചത്. ഇപ്പോള്‍ മദ്യപാനം നിര്‍ത്തി. ശരിയായ ചികിത്സ എടുക്കുന്നുണ്ട്. ഇത്രയേ ഉള്ളൂ ജീവിതമെന്ന് മനസിലായി. രണ്ട് തവണ ബോധം കെട്ട് വീണപ്പോള്‍ തിരിഞ്ഞു നോക്കാന്‍ ഒരു മനുഷ്യനും ഉണ്ടായിരുന്നില്ല. ആര്‍ക്കും നമ്മളെ ആവശ്യമില്ല. അതാണ് യഥാര്‍ഥ്യം. നിങ്ങളുടെ ജീവിതം ജീവിക്കുക''.
News Now
പ്രായം 20-ൽ താഴെ, ജോലിയില്ല?; ഒൻപത് ഇന്ത്യൻ ഗുസ്തി താരങ്ങൾക്ക് വിസ നിഷേധിച്ച് യുഎസ്

രണ്ടാം ദിവസവും എംപിമാരെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ച് ഖാര്‍ഗെ; ഗ്യാനേഷ് കുമാറിന്റെ സെഡ് പ്ലസ് സുരക്ഷ വര്‍ധിപ്പിച്ച് കേന്ദ്രം

ആധാറിലെ മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യണോ?; അറിയേണ്ടത് ഇത്രമാത്രം

'ഞായറാഴ്ച വരെ കാത്തിരിക്കൂ, എനിക്ക് പറയാനുള്ളത് കൂടി കേള്‍ക്കൂ...'; രാജി വിവാദത്തില്‍ ശ്രീലേഖ

Summary
Devi Ajith shares her mental health struggles and result of taking wrong pills for 27 years.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ഈ ഡാന്‍സ് ഭംഗിയായി ചെയ്തു തീര്‍ക്കാനായാല്‍ ചിലപ്പോള്‍ ഞാന്‍ കരഞ്ഞു പോകും'; വികാരഭരിതയായി അഹാന

മകള്‍ ജനിച്ചപ്പോള്‍ ഞാന്‍ കിടന്നുറങ്ങുകയായിരുന്നു, ഇന്നും സ്വയം മാപ്പ് നല്‍കിയിട്ടില്ല; വിങ്ങലോടെ അനില്‍ കപൂര്‍


