
ആരും കൊതിക്കുന്ന ഓഫര്‍, കുറ്റബോധമില്ല; അല്‍ഫോണ്‍സ് പുത്രനോട് നോ പറഞ്ഞത് എന്തുകൊണ്ട്? ജേസണ്‍ സഞ്ജയ് പറയുന്നു
ആ സമയത്താണ് അച്ഛന്റെ കോള്‍ വരുന്നതും, അല്‍ഫോണ്‍സ് പുത്രന്റെ കാര്യം പറയുന്നതും

സംവിധാനത്തിലൂടെ സിനിമയിലേക്ക് കടന്നു വരികയാണ് ജേസണ്‍ സഞ്ജയ്. അച്ഛന് വിജയ് സിനിമാ ജീവിതം അവസാനിപ്പിച്ച് തമിഴ് മുഖ്യമന്ത്രിയായതിന് പിന്നാലെയാണ് മകന്റെ എന്‍ട്രി. അച്ഛനെപ്പോലെ നടനായിട്ടില്ല ജേസണ്‍ കടന്നു വരുന്നത്. സ്വന്തമായൊരു ഐഡന്റിറ്റി ഉണ്ടാക്കണമെന്ന ചിന്തയാണ് സംവിധാനത്തിലൂടെ കടന്നു വരാന്‍ ജേസനെ പ്രേരപ്പിച്ചത്.
നടനാകാനുള്ള ഓഫര്‍ താരപുത്രനെ തേടിയെത്തിയിരുന്നു. പ്രേമം ഒരുക്കിയ അല്‍ഫോണ്‍സ് പുത്രനാണ് ആ ഓഫര്‍ മുന്നോട്ട് വച്ചത്. അച്ഛന് വിജയ് വഴിയാണ് അല്‍ഫോണ്‍ മകനിലേക്ക് എത്തിയത്. എന്നാല്‍ ആ ഓഫര്‍ ജേസണ്‍ നിരസിച്ചു. ആരും കണ്ണും പൂട്ടി യെസ് പറയുന്ന സംവിധായകനോടാണ് ജേസണ്‍ അന്ന് നോ പറഞ്ഞത്. എന്തുകൊണ്ടാണ് താന്‍ ആ നോ പറഞ്ഞതെന്ന് ഗലാട്ട പ്ലസിന് നല്കിയ അഭിമുഖത്തില്‍ ജേസണ്‍ സഞ്ജയ് വ്യക്തമാക്കുകയാണ്.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
''എനിക്ക് 18-19 വയസുള്ളപ്പോഴാണ് ഈ സംഭവം നടക്കുന്നത്. ഞാന്‍ വിദേശത്ത് പഠിക്കാന്‍ ആരംഭിച്ചതേ ഉണ്ടായിരുന്നുള്ളൂ. കരിയറായി എന്താണ് തെരഞ്ഞെടുക്കേണ്ടതെന്നതിനെക്കുറിച്ച് എനിക്ക് ഒരു ഐഡിയ ഉണ്ടായിരുന്നു. പക്ഷെ അതേസമയം തന്നെ എനിക്ക് ആത്മവിശ്വാസക്കുറവായിരുന്നു. ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നാണ് തോന്നിയിരുന്നത്. പ്രത്യേകിച്ചും ഫിലിം മേക്കിങില്‍. ഞാന്‍ പഠിച്ച കോഴ്സും ഫിലിം മേക്കിങിലെ എല്ലാ മേഖലയെക്കുറിച്ചും പഠിപ്പിക്കുന്നതായിരുന്നു'' ജേസണ്‍ പറയുന്നു.
''ആ സമയത്താണ് അച്ഛന്റെ കോള്‍ വരുന്നതും, അല്‍ഫോണ്‍സ് പുത്രന്റെ കാര്യം പറയുന്നതും. കേട്ടപ്പോള്‍ സന്തോഷം തോന്നി. അത് എനിക്ക് ഭാവിയില്‍ എന്തെങ്കിലും ചെയ്യാനുള്ള പ്രചോദനം നല്‍കുകയും ചെയ്തു. പക്ഷെ ഞാന്‍ സ്വയം കണ്ടെത്തുന്ന സമയമായിരുന്നു അത്. എന്താണ് എന്റെ ഇഷ്ടം? ഫിലിം മേക്കിങ് എനിക്ക് സാധ്യമാകുമോ? എനിക്ക് അതിനുള്ളത്ര പാഷന് ഉണ്ടോ? എന്നെല്ലാമുള്ള ചിന്തകളിലൂടെ കടന്നു പോവുകയായിരുന്നു''.
''വിദേശത്ത് പഠിക്കുന്ന കാലത്ത് എന്നെ ആര്‍ക്കും അറിയില്ല. എനിക്കും ആരേയും അറിയില്ല. അത് ഒന്നില്‍ നിന്നും തുടങ്ങാന്‍ സഹായിച്ചു. എന്റെ വേരുകളിലേക്ക് തന്നെ തിരികെ വരുമെന്നുറപ്പായിരുന്നു. എനിക്കതിനുള്ള റിസോഴ്സുകളുണ്ടായിരുന്നു. ആ സമയത്ത് ഞാന്‍ ഫിഗര്‍ ഔട്ട് ചെയ്തു വരുന്നതേ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ ഇംപള്സീവായൊരു തീരുമാനം എടുക്കേണ്ടതില്ലെന്ന് തോന്നി. ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ ഞാന്‍ ആരാണെന്നതിനുള്ള ഉത്തരം കിട്ടും മുമ്പ് എടുത്ത് ചാടേണ്ട എന്ന് കരുതി'' എന്നും ജേസണ്‍ സഞ്ജയ് പറയുന്നു.
''ചിലപ്പോള്‍ അതേക്കുറിച്ച് ചിന്തിക്കാറുണ്ട്. പക്ഷെ കുറ്റബോധമില്ല. അല്‍ഫോണ്‍സ് പുത്രന് സാറിന് എന്നേക്കാളും കഴിവുള്ള ഒരുപാട് പേരെ കിട്ടുമെന്നറിയാമായിരുന്നു. ജീവിതത്തിലെ മറ്റൊരു ഘട്ടത്തിലാണ് അങ്ങനൊരു ഓഫര്‍ വരുന്നതെങ്കില്‍ എന്റെ കാഴ്ചപ്പാട് മറ്റൊന്നായേനെ. പക്ഷെ ഞാന്‍ അന്ന് ചെറുപ്പമായിരുന്നു. ആ ഓഫര്‍ വന്നതില്‍ സന്തോഷമുണ്ട്. അതേസമയം എന്നെ കണ്ടെത്താന്‍ സമയം കണ്ടെത്തിയതിലും സന്തോഷമുണ്ട്'' എന്നും ജേസണ്‍ പറയുന്നു.
WHAT TO READ NEXT

നയൻതാര- കവിൻ ചിത്രം 'ഹായ്' ഒടിടിയിലേക്ക്; എവിടെ കാണാം
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Jason Sanjay reveals why he said no to Alphonse Puthren. He doesn't regret that decision.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഞാന്‍ മലയാള സിനിമയുടെ ഫാന്‍, ദുല്‍ഖറും നസ്ലെനും ഇഷ്ട നടന്മാര്; ഇഷ്ടപ്പെട്ട സിനിമ ഏതെന്നും ജേസണ്‍ സഞ്ജയ്

'സിഗ്മ'യുടെ കഥ ആദ്യം പറഞ്ഞത് ദുല്‍ഖറിനോട്, അദ്ദേഹത്തിന് ചെയ്യാന്‍ താല്പര്യമുണ്ടായിരുന്നു, പക്ഷെ...'; ജേസണ്‍ സഞ്ജയ് പറയുന്നു


