
നടൻ ദർശൻ ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ചെന്ന് അഭ്യൂഹം; കാണാൻ അനുവദിക്കണമെന്ന അപേക്ഷയുമായി ഭാര്യ
ദർശൻ അതീവ നിരാശനാണെന്ന് ഭാര്യ വിജയലക്ഷ്മി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ബംഗളൂരു: രേണുകാസ്വാമി കൊലക്കേസിൽ ജയിലിൽ കഴിയുന്ന നടൻ ദർശൻ ജീവനൊടുക്കാൻ ശ്രമിച്ചതായി അഭ്യൂഹം. ഞായറാഴ്ച രാത്രിയിലാണ് സാമൂഹിക മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചത്. എന്നാൽ ഇത് അടിസ്ഥാനരഹിതമാണെന്ന് ജയിൽ അധികൃതർ അറിയിച്ചു. ദർശന് ജയിലിൽ മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നും പൂർണ ആരോഗ്യവാനാണെന്നും ജയിൽ ഡിജിപി അലോക് കുമാർ അറിയിച്ചു.
ദർശൻ അതീവ നിരാശനാണെന്ന് ഭാര്യ വിജയലക്ഷ്മി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. രേണുകാസ്വാമി കൊലക്കേസിൽ രണ്ടാം പ്രതിയായ ദർശൻ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കഴിഞ്ഞദിവസം ഹർജി കോടതി തള്ളിയിരുന്നു. വിചാരണ നടപടികൾ പുരോഗതി അറിയാൻ ഒരു വർഷം കൂടി കാത്തിരിക്കാനായിരുന്നു കോടതിയുടെ നിർദേശം.
അടുത്ത ഒരു വർഷം ജാമ്യം ലഭിക്കില്ലെന്ന് വ്യക്തമായതോടെ ദർശൻ കടുത്ത നിരാശയിലാണെന്നാണ് വിവരം. 2003 മെയ് 19 നാണ് ദർശനും വിജയലക്ഷ്മിയും വിവാഹിതരായത്. വിവാഹ വാർഷികം ഒരുമിച്ച് ആഘോഷിക്കാൻ ദമ്പതികൾ ആഗ്രഹിച്ചിരുന്നുവെന്നാണ് വിവരം. വിവാഹ വാർഷികം ആഘോഷിക്കാൻ അനുവാദം തേടി വിജയലക്ഷ്മി ഡിജിപി അലോക് കുമാറിന് പ്രത്യേക അപേക്ഷ നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഈ കാര്യത്തിൽ ഇതുവരെ അധികൃതർ അന്തിമ തീരുമാനം എടുത്തിട്ടില്ല.
ദർശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചതിനെ തുടർന്നാണ് രേണുക സ്വാമിയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത്. സംഭവത്തെത്തുടർന്ന് 2024 ജൂണിൽ അറസ്റ്റിലായ ദർശനും മറ്റ് പ്രതികൾക്കും പിന്നീട് ജാമ്യം ലഭിച്ചുവെങ്കിലും കഴിഞ്ഞവർഷം ഓഗസ്റ്റിൽ സുപ്രീം കോടതി ജാമ്യം റദ്ദാക്കുകയായിരുന്നു.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Cinema News: DGP dismisses rumours of Darshan's jail suicide attempt.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


