
അർജുൻ ആയങ്കിക്ക് സൈബർ കേസിൽ ജാമ്യം; കാപ്പ ചുമത്തിയതിനാൽ ജയിലിൽ തന്നെ തുടരും
കളക്ടറുടെ ഉത്തരവിനെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലേക്ക് മാറ്റാൻ നടപടി തുടങ്ങി

കണ്ണൂർ: സ്വർണ്ണക്കടത്ത് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്ക് കോടതി ജാമ്യം അനുവദിച്ചു. കണ്ണൂർ സൈബർ ക്രൈം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി അർജുന് ജാമ്യം നൽകിയത്. എന്നാൽ, മറ്റ് കേസുകൾ നിലനിൽക്കുന്നതിനാലും കാപ്പ ചുമത്തിയതിനാലും അർജുൻ ആയങ്കി ജയിലിൽ തന്നെ തുടരും.
അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിക്കൊണ്ടുള്ള ജില്ലാ കളക്ടർ പി. വിഷ്ണുരാജിന്റെ ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ സമർപ്പിച്ച ശുപാർശയും കേസ് ഹിസ്റ്ററി റിപ്പോർട്ടും വിശദമായി പരിശോധിച്ച ശേഷമാണ് കളക്ടർ നടപടിക്ക് അംഗീകാരം നൽകിയത്. കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ നിരവധിയായ ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കി സമൂഹത്തിന്റെ സമാധാനാന്തരീക്ഷത്തിന് വലിയ ഭീഷണിയാണെന്ന് കളക്ടറുടെ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
നിലവിൽ ജയിലിൽ കഴിയുന്ന പ്രതിക്ക് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാൽ തുടർന്നും ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് കരുതൽ തടങ്കൽ നടപടിയിലേക്ക് കടന്നത്. അർജുൻ ആയങ്കിക്ക് കാപ്പ നോട്ടീസ് ഇതിനകം കൈമാറിക്കഴിഞ്ഞു. നിലവിൽ റിമാൻഡിൽ കഴിയുന്ന തലശ്ശേരി സബ് ജയിലിൽ നിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുന്നതിനായുള്ള അപേക്ഷ പൊലീസ് കോടതിയിൽ സമർപ്പിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രതിയെ കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന് മുന്നിൽ ഹാജരാക്കി കരുതൽ തടങ്കലിൽ പാർപ്പിക്കും.
WHAT TO READ NEXT

അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി
WHAT TO READ NEXT

അർജുൻ ആയങ്കിയെ ഒളിവിൽ കഴിയാൻ സഹായിച്ചതാര്? അന്വേഷണം ഊർജിതം
WHAT TO READ NEXT

അര്ജുന് ആയങ്കി റിമാന്‍ഡില്‍; തലശ്ശേരി സബ് ജയിലില്‍
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Gold smuggling accused Arjun Ayanki was granted bail by the Thalassery Chief Judicial Magistrate (CJM) Court in a case registered by the Kannur Cyber Crime Police.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

