
ധനുഷിനൊപ്പം ജോജു ജോർജും ഐശ്വര്യ ലക്ഷ്മിയും, 'ജഗമേ തന്തിരം' നെറ്റ്ഫ്ളിക്സ് റിലീസിന്
നെറ്റ്ഫ്ളിക്സിലൂടെ ജൂൺ 18ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും
ധനുഷിനെ നായകനാക്കി കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന ജഗമേ തന്തിരം ഒടിടി റിലീസിന്. നെറ്റ്ഫ്ളിക്സിലൂടെ ജൂൺ 18ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും. ഗ്യാങ്സ്റ്റർ ചിത്രമായി എത്തുന്ന ജഗമേ തന്തിരത്തിൽ ധനുഷിനൊപ്പം ജോജു ജോർജും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
കഴിഞ്ഞ വർഷം മേയിൽ പ്രദർശനത്തിന് എത്തേണ്ടിയിരുന്ന ചിത്രമായിരുന്നു ജഗമേ തന്തിരം. കോവിഡ് പ്രതിസന്ധിയെ തുടർന്നാണ് ചിത്രത്തിന്റെ റിലീസ് നീണ്ടുപോയത്. നെറ്റ്ഫ്ളിക്സ് തന്നെയാണ് ചിത്രം റിലീസ് ചെയ്യുന്ന വിവരം പങ്കുവെച്ചത്. സുരുളി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ധനുഷ് അവതരിപ്പിക്കുന്നത്. ധനുഷിന്റെ നാൽപതാമത്തെ ചിത്രമെന്ന പ്രത്യേകതയും ജഗമേ തന്തിരത്തിനുണ്ട്.
Suruli oda aatatha paaka naanga ready! Neenga ready ah?#JagameThandhiram coming on 18th June.@dhanushkraja @karthiksubbaraj @sash041075 @chakdyn @Music_Santhosh @StudiosYNot @RelianceEnt @Shibasishsarkar @APIfilms @SonyMusicSouth @onlynikil pic.twitter.com/I6Q2UF4a3g
â Netflix India (@NetflixIndia) April 27, 2021
മലയാളി താരം ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിൽ നായികയാവുന്നത്. കൂടാതെ ഹോളിവുഡ് നടൻ ജെയിംസ് കോസ്മോ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. രജനീകാന്ത് നായകനായ പേട്ടയ്ക്കു ശേഷം കാർത്തിക് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വൈനോട്ട് സ്റ്റുഡിയോസും റിലയൻസ് എന്റർടെയിൻമെന്റും ചേർന്നാണ് ചിത്രം റിലീസ് ചെയ്യുന്നത്. എസ് ശശികാന്ത് ആണ് നിർമ്മാണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'എന്റെ സ്നേഹാലിംഗനം; ലിയോ, നിങ്ങള്‍ രാജ്യത്തിനായി നിലകൊണ്ടത് ചരിത്രത്തില്‍ എന്നും ഓര്‍മിക്കപ്പെടും'; ക്രിസ്റ്റ്യാനോ

'ഇഷ്ട വസ്ത്രം മൗലികാവകാശം'; സ്കൂളില്‍ അധ്യാപികയ്ക്ക് ചുരിദാര്‍ ധരിച്ചു വരാമെന്ന് ഹൈക്കോടതി

'ഞാനല്ലാതെ മറ്റാരാണ്...?' സമാധാന നൊബേല്‍ പുരസ്കാരത്തിന് തന്നേക്കാള്‍ അര്‍ഹതയുള്ള മറ്റാരുണ്ടെന്ന് ഡോണള്‍ഡ് ട്രംപ്

'45 മിനിറ്റ് സിപിആര്‍ നല്കി, ജീവന് രക്ഷിക്കാനായില്ല'; നാനാ പടേക്കറുടെ മരണത്തില്‍ ഡോക്ടര്‍



