
'നൂറോളം പുരുഷന്മാര്‍ക്ക് മുന്നില്‍ അടിവസ്ത്രം മാത്രം ധരിച്ച്, അര്‍ധനഗ്നയായി അഭിനയിച്ചു'; തുറന്ന് പറഞ്ഞ് ദിയ മിര്‍സ
ഒരു പെണ്‍കുട്ടിയെന്ന നിലയില്‍ ഞാന്‍ ചെയ്തതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു അത്

മോഡലിങിലൂടെയാണ് ദിയ മിര്‍സ സിനിമയിലെത്തുന്നത്. കുടുംബ പാരമ്പര്യമോ ഗോഡ്ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാത്തതിനാല്‍ ഏറെ വെല്ലുവിളികളും പ്രതിസന്ധികളും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അന്നത്തെ അനുഭവങ്ങളാണ് ഇന്നത്തെ തന്നെ പരുവപ്പെടുത്തിയതെന്നാണ് ദിയ മിര്‍സ പറയുന്നത്. അത്തരത്തിലൊന്നായിരുന്നു തുംസ നഹീന്‍ ദേഖായിലെ പാട്ട് രംഗം.
2004ല്‍ പുറത്തിറങ്ങയ ചിത്രത്തിലെ നായകന്‍ ഇമ്രാന്‍ ഹാഷ്മിയായിരുന്നു. ചിത്രത്തിലെ മുജെ തുംസെ മൊഹബത്ത് ഹേ എന്ന പാട്ടില്‍ നൂറോളം പുരുഷന്മാര്‍ക്ക് മുന്നില്‍ അര്‍ദ്ധ നഗ്നയായി നില്‍ക്കേണ്ടി വന്നതിനെക്കുറിച്ചാണ് താരം തുറന്നു പറയുന്നത്. ബോളിവുഡ് ബ്ബബിളിന് നല്‍കിയ അഭിമുഖത്തിലാണ് ദിയ മിര്‍സ മനസ് തുറന്നത്.
താന്‍ പോലും വിചാരിക്കാത്ത തരത്തില്‍ ആ അനുഭവം തന്നെ സ്വതന്ത്രയാക്കി. ആ പാട്ട് ഷൂട്ട് ചെയ്ത് തീര്‍ന്നപ്പോഴേക്കും സ്വന്തം ശരീരത്തിന്മേലുള്ള ആത്മവിശ്വാസം വര്‍ധിച്ചെന്നും ദിയ പറയുന്നു. വൈഭവി മര്‍ച്ചന്റായിരുന്നു കൊറിയോഗ്രഫി. സെറ്റിലുണ്ടായിരുന്നവരെല്ലാം തന്റെ സുരക്ഷ ഉറപ്പുവരുത്തിയിരുന്നുവെന്നും ദിയ പറയുന്നു.
''പക്ഷെ ഒരു പെണ്‍കുട്ടിയെന്ന നിലയില്‍ ഞാന്‍ ചെയ്തതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു അത്. കാരണം. നൂറ് കണക്കിന് പുരുഷന്മാരുള്ളൊരു സെറ്റില്‍ എല്ലാവരുടേയും മുന്നില്‍ വച്ച് ഏതാണ്ട് അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ച് നില്‍ക്കേണ്ടി വന്നു. പക്ഷെ ഷൂട്ട് കഴിഞ്ഞപ്പോഴേക്കും ആ രംഗം കഥാപാത്രത്തിന് എത്രത്തോളം ആവശ്യമാണെന്ന് മനസിലായി. കഥാപാത്രത്തിലൂടെ ഒരുകാര്യം പറയാന്‍ ശ്രമിക്കുകയായിരുന്നു. അതിനായി അഞ്ഞൂറും ആയിരവും പേരുണ്ടെങ്കിലും എനിക്ക് പ്രശ്‌നമല്ല എന്നായി'' എന്നാണ് ദിയ പറയുന്നത്.
തുടക്കക്കാലത്തെ അനുഭവങ്ങളാണ് ഇന്നത്തെ തന്നെ സൃഷ്ടിച്ചതെന്നാണ് ദിയ പറയുന്നത്. 25 വര്‍ഷത്തെ യാത്രയില്‍ നേരിടേണ്ടി വന്ന കാര്യങ്ങളാണ് ഇന്ന് കഥാപാത്രങ്ങളില്‍ സത്യം കൊണ്ടു വരാന്‍ തന്നെ സഹായിക്കുന്നതെന്നും ദിയ പറഞ്ഞു. ഇതൊരു തുടര്‍ പ്രക്രിയയാണെന്നും താന്‍ ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുകയാണെന്നും താരം പറഞ്ഞു.
'' ആ സംഭവം എന്നെ സ്വതന്ത്രയാക്കി. കാരണം ആ സിനിമയില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് കുറേ മുന്‍ധാരണകളുണ്ടായിരുന്നു. ഹൈദരാബാദില്‍ നിന്നുള്ള വളരെ യഥാസ്ഥിത കുടുംബത്തില്‍ നിന്നും വരുന്ന പെണ്‍കുട്ടിയായിരുന്നു ഞാന്‍. എന്റെ ശരീരത്തില്‍ തീരെ ആത്മവിശ്വാസമുണ്ടായിരുന്നില്ല. ആ സിനിമ എനിക്ക് ആത്മവിശ്വാസം നല്‍കി. ആ പാട്ട് എന്നിലെ ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞു'' താരം പറയുന്നു.
അനുരാഗ് ബസു സംവിധാനം ചെയ്ത ചിത്രമാണ് തുംസ നഹീന്‍ ദേഖാ. മുകേഷ് ഭട്ട് ആയിരുന്നു നിര്‍മാണം. ഹോളിവുഡ് ചിത്രം പ്രെറ്റി വുമണില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടൊരുക്കിയ ചിത്രമായിരുന്നു.
News Now
പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

ദീര്‍ഘദൂര യാത്രയ്ക്ക് പോകുകയാണോ?, ട്രാവല്‍ ഇന്‍ഷുറന്‍സ് മറക്കരുത്; പ്രീമിയം തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ആറു കാര്യങ്ങള്‍

'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

Summary
Dia Mirza recalls wearing revealing dress infront of more than 100 men.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ആ സിനിമ തീര്‍ക്കാന്‍ വീട് പണയം വച്ചു, വിദ്യയ്ക്ക് നല്‍കിയത് വന്‍ പ്രതിഫലം; നിര്‍മിച്ച ചിത്രത്തെപ്പറ്റി ദിയ മിര്‍സ
ബോളിവുഡിന്റെ കോര്‍പ്പറേറ്റ് രീതികളെ പരസ്യമായി വിമര്‍ശിച്ച് പൃഥ്വിരാജ്; അപാര ധൈര്യമെന്ന് ആരാധകര്‍



