'നീ ഒറ്റ ആള് കാരണമാണ് എനിക്കിന്നവളെ കാണാൻ പറ്റാത്തത്, പൊറുക്കില്ല ഞാൻ'; അനീഷ് ഉപാസന
പിറന്നാൾ ദിനത്തിൽ മകളെ നേരിട്ടു കാണാനോ ആശംസ അറിയിക്കാനോ കഴിഞ്ഞില്ലെന്നാണ് അദ്ദേഹം ഫേയ്സ്ബുക്കിൽ കുറിക്കുന്നത്
കോവിഡ് കാരണം ഇഷ്ടപ്പെട്ടവർക്കൊപ്പമുള്ള നിമിഷങ്ങൾ നഷ്ടപ്പെട്ടവർ ഏറെയാണ്. സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസനയ്ക്കും കഴിഞ്ഞ ദിവസം കൊറോണ പണി കൊടുത്തു. മകളുടെ പിറന്നാളാണ് അനീഷിന് നഷ്ടമായത്. പിറന്നാൾ ദിനത്തിൽ മകളെ നേരിട്ടു കാണാനോ ആശംസ അറിയിക്കാനോ കഴിഞ്ഞില്ലെന്നാണ് അദ്ദേഹം ഫേയ്സ്ബുക്കിൽ കുറിക്കുന്നത്. ഇവിടുന്ന് ഞാൻ ഇറങ്ങുന്ന ദിവസം നിന്റെ വായിൽ പടക്കം വെച്ച് ഞാൻ പൊട്ടിക്കുമെന്നാണ് അനീഷിന്റെ ഭീഷണി. അനീഷിന്റേയും നടി അഞ്ജലി നായരുടേയും മകളാണ് ആവണി. മാസ്ക് വച്ചിരിക്കുന്ന മകളുടെ ചിത്രത്തിനൊപ്പമാണ് പോസ്റ്റ്
അനീഷ് ഉപാസനയുടെ പോസ്റ്റ്
എടാ..കോറോണേ..ഇന്നെന്റെ മോളുടെ പിറന്നാൾ ആണ്. നീ ഒറ്റ ആള് കാരണമാണ് എനിക്കിന്നവളെ കാണാൻ പറ്റാത്തത്… അവന്റെയൊരു റിസൾട്ട്… ഇന്നലെ രാത്രി 12 മണിക്ക് അവളെ ഒന്ന് വിളിച്ചു വിഷ് ചെയ്യാൻ പോലും സമ്മതിക്കാതെ നീയെന്നെ ക്ഷീണം കുത്തിവെച്ചു ഉറക്കി കളഞ്ഞില്ലടാ മരഭൂതമേ… ഇവിടുന്ന് ഞാൻ ഇറങ്ങുന്ന ദിവസം നിന്റെ വായിൽ പടക്കം വെച്ച് ഞാൻ പൊട്ടിക്കും..നോക്കിക്കോ… നീയെന്റെ മോളെ വിഷമിപ്പിച്ചു..പൊറുക്കില്ല ഞാൻ.. അച്ഛന്റെ പൊന്നിന് പിറന്നാൾ ആശംസകൾ… അച്ഛൻ ഓടി വരാ ട്ടോ പൊന്നേ…’
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
യുപിഐ എംഡിആര്‍ ചുമത്തുന്നത് ജനുവരി വരെ നീട്ടുമോ?; സര്‍ക്കാര്‍ പരിഗണനയില്‍
ടി.ഡി. രാമകൃഷ്ണൻ എഴുതിയ കഥ വിക്രമ വിജയം

'ആരെയെങ്കിലും കുറ്റപ്പെടുത്തണമെങ്കിൽ, എന്നെ ആകാം'; 'ഐ ആം ഗെയിം' പരാജയത്തിൽ വിമർശന കമന്റിന് ദുൽഖറിന്റെ മറുപടി



