സംവിധായകനും ഛായാഗ്രാഹകനുമായ കെവി ആനന്ദ് അന്തരിച്ചു

അയന്‍, കോ, മാട്രാന്‍, അനേഗന്‍, കാവന്‍, മാട്രാന്‍ എന്നിവയാണ് ചിത്രങ്ങള്‍

കെവി ആനന്ദ്/ ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:43 am IST
Edited by :migrator

ചെന്നൈ; പ്രമുഖ സംവിധായകനും ഛായാഗ്രാഹകനുമായ കെവി ആനന്ദ് അന്തരിച്ചു. 54 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം. ഫോട്ടോ ജേര്‍ണലിസ്റ്റ് ആയി തന്റെ കരിയര്‍ ആരംഭിച്ച കെ വി ആനന്ദ് മലയാളത്തിലെ ഛായാഗ്രാഹകനായാണ് സിനിമാജീവിതത്തിന് തുടക്കമിടുന്നത്. 

1994ല്‍ തേന്മാവിന്‍ കൊമ്പത്തിനു വേണ്ടിയാണ് ആദ്യമായി കാമറ ചലിപ്പിക്കുന്നത്. തുടര്‍ന്ന് ചന്ദ്രലേഖ, മിന്നാരം തുടങ്ങിയ നിരവധി ചിത്രങ്ങളുടെ ഛായാഗ്രാഹകനായി. തേന്മാവിന്‍ കൊമ്പത്തിന് മികച്ച ഛായാഗ്രാഹകനുള്ള ദേശിയ പുരസ്‌കാരവും ലഭിച്ചു. 

2005 ലാണ് സംവിധാനത്തിലേക്ക് എത്തുന്നത്. കാനാ കണ്ടേനാണ് ആദ്യ ചിത്രം. തുടര്‍ന്നു നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്തു. അയന്‍, കോ, മാട്രാന്‍, അനേഗന്‍, കാവന്‍, മാട്രാന്‍ എന്നിവയാണ് ചിത്രങ്ങള്‍. സൂര്യയും മോഹന്‍ലാലും ഒന്നിച്ച കാപ്പാനായിരുന്നു അവസാന ചിത്രം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now