കഥ പറച്ചിലിന്റെയും വിനോദത്തിന്റെയും ഒരു ലാന്റ്സ്കേപ്പ് പുനർനിർവചിക്കുന്നതിനായാണ്  ജി-സ്ക്വാഡ്

ലോകേഷ് കനകരാജ് / ഫെയ്‌സ്ബുക്ക് ചിത്രം
Last Updated :20 January 2024, 9:28 am IST

News Now

പുതിയ പ്രൊഡക്ഷൻ ഹൗസ് പ്രഖ്യാപിച്ച് സംവിധായകൻ ലോകേഷ് കനകരാജ്. 'ജി സ്‌ക്വാഡ്' എന്നാണ് നിർമാണ കമ്പനിക്ക് പേര് നൽകിയിരിക്കുന്നത്. കഥ പറച്ചിലിന്റെയും വിനോദത്തിന്റെയും ഒരു ലാന്റ്സ്കേപ്പ് പുനർനിർവചിക്കുന്നതിനായാണ്  ജി-സ്ക്വാഡ് രൂപീകരിച്ചതെന്നും സംരംഭം പ്രഖ്യാപിക്കുന്നതിൽ താൻ സന്തുഷ്ടനാണെന്ന് ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിലൂടെ ലോകേഷ് കനകരാജ് അറിയിച്ചു. സംവിധാനം ചെയ്‌ത അഞ്ച് ചിത്രങ്ങളും സൂപ്പർഡ്യൂപ്പർ ആക്കിയ സംവിധായകനാണ് ലോകേഷ്. 'മാനഗരം', 'കൈതി', 'മാസ്റ്റർ', 'വിക്രം', 'ലിയോ' എന്നീ ചിത്രങ്ങളാണ് ലോകേഷിന്റെ ലിസ്റ്റിലുള്ളത്. ഇതിന് പിന്നാലെയാണ് നിർമാതാവ് എന്ന നിലയിലേക്കുള്ള ലോകേഷിന്റെ പുതിയ ചുവടുവെപ്പ്.

ആദ്യ ചിത്രങ്ങൾ തന്റെ സുഹൃത്തുക്കളുടെയും സഹായികളുടെയും ആയിരിക്കും. എല്ലാ പ്രിയപ്പെട്ട പ്രേക്ഷകരുടെയും സ്‌നേഹവും പിന്തുണയുമാണ് എന്റെ സംവിധാന സംരംഭങ്ങളിൽ നെടുംതൂണായത്. ഒരു നിർമ്മാതാവ് എന്ന നിലയിലുള്ള ഈ പുതിയ ശ്രമത്തിനും ഈ പ്രൊഡക്ഷൻ ഹൗസിലൂടെ സൃഷ്ടിക്കപ്പെട്ടുന്ന സിനിമകൾക്കും ഞാൻ അതേ പിന്തുണ പ്രതീക്ഷിക്കുന്നു- എന്നും ലോകേഷ് കൂട്ടിച്ചേർത്തു.  

നിലവിൽ രജനികാന്ത് നായകനാവുന്ന 'തലൈവർ 171' എന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് അദ്ദേഹം. ജി സ്ക്വാഡ് നിർമാണ കമ്പനിയുടെ ബാനറിൽ നിന്നുള്ള ആദ്യ ചിത്രത്തെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ വരുമെന്നും സംവിധാകൻ അറിയിച്ചു. ലോകേഷ് കനകരാജിന്റെ പുതിയ ചുവടുവെപ്പിന് ആശംസകൾ അറിയിച്ച് പ്രമുഖ താരങ്ങടക്കം നിരവധി പേർ രം​ഗത്തെത്തി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates