
സെന്‍സര്‍ ബോര്‍ഡ് പുനഃസംഘടിപ്പിച്ചു; പ്രിയദര്‍ശനും പ്രീതി സിന്റയും ഉള്‍പ്പെടെ 18 പുതിയ അംഗങ്ങള്‍

ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് (CBFC) പുനഃസംഘടിപ്പിച്ചു. മലയാളി സംവിധായകനായ പ്രിയദര്‍ശനും ബോളിവുഡ് താരം പ്രീതി സിന്റയും ഉള്‍പ്പെടെ ചലച്ചിത്ര-സാംസ്കാരിക രംഗത്തെ പ്രമുഖരായ 18 പേരാണ് പുതിയ ബോര്‍ഡിലുള്ളത്. മൂന്ന് വര്‍ഷത്തെ കാലാവധിയിലേക്കാണ് പുതിയ അംഗങ്ങളെ നിയമിച്ചിരിക്കുന്നത്. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയമാണ് പുനഃസംഘടന സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ചില മുന്‍കാല അംഗങ്ങള്‍ സജീവമല്ലാതാവുകയും മറ്റു ചിലരുടെ കാലാവധി കഴിയുകയോ മരിക്കുകയോ ചെയ്തതിനെത്തുടര്‍ന്ന് ബോര്‍ഡിന്റെ പുനഃസംഘടന ഏറെക്കാലമായി വൈകുകയായിരുന്നു എന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. സാധാരണയായി ഓരോ മൂന്ന് വര്‍ഷത്തിലുമാണ് ബോര്‍ഡ് പുനഃസംഘടിപ്പിക്കാറുള്ളത്. 12 അംഗങ്ങളുമായി അവസാനമായി ബോര്‍ഡ് പുനഃസംഘടിപ്പിച്ചത് 2017ലാണ്.
സമിതിയിലെ 18 അംഗങ്ങള്‍
പ്രിയദര്ശന്
പ്രീതി സിന്റ
പങ്കജ് ത്രിപാഠി
സുനില്‍ ഷെട്ടി
മനോജ് ജോഷി
പല്ലവി ജോഷി
രൂപാലി ഗാംഗുലി
പ്രസന്‍ജിത് ചാറ്റര്‍ജി
ഹന്സ്രാജ് ഹന്‍സ്
നീലാമദ പാണ്ട
അഭിഷേക് ജയന്
വിനോദ് അനുപം
റിക്കി കെജ്
സുപ്രിയ യാര്‍ലഗഡ്ഡ
യതീന്ദ്ര മിശ്ര
നിഷിഗന്ധ വാഡ്
വാമന്‍ കേന്ദ്രെ
രമേഷ് പട്ടന്കെ
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

Summary
Director Priyadarshan and actress Preity Zinta have been appointed to the newly reconstituted 18-member Central Board of Film Certification (CBFC).
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

