
ഫോണ്‍പേ യുഎഇയിലേക്കും; സെന്‍ട്രല്‍ ബാങ്കിന്റെ അംഗീകാരം

ദുബൈ: യുഎഇയില്‍ പേയ്മെന്റ് സേവനങ്ങള്‍ ആരംഭിക്കാന്‍ നിര്‍ണായക നീക്കവുമായി ഇന്ത്യന്‍ ഫിന്‍ടെക് കമ്പനിയായ ഫോണ്‍പേ. യുഎഇ സെന്‍ട്രല്‍ ബാങ്കില്‍ നിന്ന് രണ്ട് ലൈസന്‍സുകള്‍ക്കായുള്ള തത്വത്തിലുള്ള അംഗീകാരം ഫോണ്‍പേക്ക് ലഭിച്ചു.
പ്രാഥമിക പരിശോധനാ നടപടികള്‍ പൂര്‍ത്തിയായതിനെത്തുടര്‍ന്ന് റീട്ടെയില്‍ പേയ്മെന്റ് സേവനങ്ങള്‍, കാര്‍ഡ് സ്കീമുകള്‍, സ്റ്റോര്‍ഡ് വാല്യൂ എന്നിവയ്ക്കുള്ള അനുമതിയാണ് ലഭിച്ചത്. യുഎഇയില്‍ ഔദ്യോഗികമായി വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പ് കമ്പനിക്ക് ഇനി അന്തിമ റെഗുലേറ്ററി അനുമതി കൂടി ലഭിക്കേണ്ടതുണ്ട്.
അന്തിമ അനുമതി ലഭിച്ചുകഴിഞ്ഞാല്‍, യുഎഇയിലെ നിലവിലുള്ള പേയ്മെന്റ് സംവിധാനവുമായി സംയോജിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് പ്രാദേശിക ബാങ്കുകള്‍, ലൈസന്‍സുള്ള പേയ്മെന്റ് സേവന ദാതാക്കള്‍, ലോക്കല്‍ ടെക്നോളജി വെണ്ടര്‍മാര്‍ എന്നിവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ പദ്ധതിയുണ്ടെന്ന് കമ്പനി അറിയിച്ചു.
WHAT TO READ NEXT

'യുഎസിന്റെ സഹായം വേണ്ട'; സ്പേസ് ട്രാക്കിങ് റഡാറുമായി ഐഎസ്ആര്‍ഒ
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
PhonePe moves closer to UAE launch after Central Bank approval
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



