
News Now
ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

കൊച്ചി; സംവിധായകന് ടി. എസ് മോഹനന് അന്തരിച്ചു. ചൊവ്വാഴ്ച വൈകീട്ട് എറണാകുളത്തെ വസതിയില് വെച്ചായിരുന്നു അന്ത്യം. മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും ആദ്യ കാല സിനിമകളുടെ സംവിധായകനായിരുന്ന അദ്ദേഹം കഥാകൃത്ത്, തിരക്കഥരചയിതാവ്, നിര്മാതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
കൗശലം, കേളികൊട്ട്, താളം, ശത്രു, ലില്ലിപ്പൂക്കള്, ബെല്റ്റ് മത്തായി, പടയണി, വിധിച്ചതും കൊതിച്ചതും തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ടി.എസ്. മോഹന്. 1979 ല് സുകുമാരന് പ്രധാന വേഷത്തിൽ എത്തിയ ലില്ലിപ്പൂക്കള് ആയിരുന്നു ആദ്യ ചിത്രം. ഇത് വിജയമായിരുന്നു. തുടർന്ന് മമ്മൂട്ടി, രതീഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ വിധിച്ചതും കൊതിച്ചതും ബോക്സോഫീസില് വിജയം നേടിയ ചിത്രമായിരുന്നു. 1993 ല് ബെന്നി പി നായരമ്പലത്തിന്റെ രചനയില് സിദ്ധീക്ക്, ഉര്വശി എന്നിവര് അഭിനയിച്ച കൗശലമാണ് അവസാന ചിത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


